ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര അനധികൃതമായി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാവില്‍ നിന്നും താമസം ഒഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിയമ നടപടി ഭയന്നാണ് ഇന്നലെ തന്നെ വസതി ഒഴിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. നേരത്തെ യുപിയിലേക്ക് താമസം മാറ്റുമെന്ന് അറിയിച്ചെങ്കിലും ആഡംബര ബംഗ്ളാവ് കിട്ടാത്തതിനാലാണ് ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഉടമസ്ഥതയിലുള്ള ഹരിയാനയിലെ ബംഗ്ലാവിലേക്ക് താമസം മാറിയത്.
ഓഗസ്റ്റ് ഒന്നിന് മുന്‍പായി ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് പ്രിയങ്കയോട് കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക് എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വസതി ഒഴിയാനുള്ള നിര്‍ദേശം നല്‍കിയത്.
സിആര്‍പിഎഫിന്റെ ‘ഇസഡ് പ്ലസ്’ സുരക്ഷയാണ് നിലവില്‍ പ്രിയങ്കാഗാന്ധിക്കുള്ളത്. അതുകൊണ്ട് ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം നല്കാന് വ്യവസ്ഥയില്ലെന്നാണ് ഉത്തരവ് പുറത്തിറക്കികൊണ്ട് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കിയത്.
ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 35-ാം നമ്പര്‍ വീട്ടിലാണ് പ്രിയങ്ക വര്‍ഷങ്ങളായി അനധികൃതമായി താമസിച്ചത്. ഓഗസ്റ്റ് ഒന്നിനുശേഷം വസതി ഒഴിഞ്ഞില്ലെങ്കില്‍ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. ഇതിനെതുടര്‍ന്നാണ് തിരക്കിട്ട താമസം മറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: