Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണകടത്ത്: ദാവൂദിന്റെ പങ്ക് തേടി എന്‍ഐഎ; ഇന്റര്‍പോളിന്റെ സഹായത്തോടെ വിവരശേഖരണം

വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനത്തിന് ഹവാല വഴിയാണ് മുന്‍പ് പണമെത്തിച്ചിരുന്നത്. മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയ്‌ക്ക് ശക്തമായ നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയത് കുഴല്‍പ്പണ(ഹവാല)യിടപാടിനെ സാരമായി ബാധിച്ചു. ഇതോടെയാണ് സ്വര്‍ണക്കടത്തിലേക്ക് വഴിമാറിയത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 26, 2020, 11:03 am IST
in Kerala

തിരുവനന്തപുരം: പാക്കിസ്ഥാനില്‍ കഴിയുന്ന കൊടുംഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ  ദാവൂദ് ഇബ്രാഹിമിന് കേരളത്തിലെ സ്വര്‍ണക്കടത്തുമായുള്ള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് പാക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ദാവൂദ് ഇബ്രഹാമിന്റെ  കേരള ബന്ധം എന്‍ഐഎ തെരയാനാരംഭിച്ചത്. യുഎഇ വഴി ദാവൂദുമായി ബന്ധമുള്ള മലയാളികളുടെ വിവരങ്ങള്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍  ശേഖരിക്കുന്നുണ്ട്.

വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനത്തിന് ഹവാല വഴിയാണ് മുന്‍പ് പണമെത്തിച്ചിരുന്നത്. മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയ്‌ക്ക് ശക്തമായ നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയത് കുഴല്‍പ്പണ(ഹവാല)യിടപാടിനെ സാരമായി ബാധിച്ചു. ഇതോടെയാണ് സ്വര്‍ണക്കടത്തിലേക്ക് വഴിമാറിയത്. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലായവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെപ്പറ്റിയുള്ള വിവരം ഇന്ത്യക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തിന് പിടിയിലായ തിരുവനന്തപുരം സ്വദേശി സെറീന ഷാജിക്കും ഇപ്പോള്‍ പിടിയിലായ സ്വപ്‌ന സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്തിന് പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ദാവൂദ് ബന്ധത്തിന്റെ സൂചനയിലാണെത്തിയത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് ദനീഷ് പാര്‍ക്കര്‍. 2006ലാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍  ട്രക്കുമായി കൂട്ടിയിടിച്ചത്. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തിരുവനന്തപുരം ബന്ധമുള്ളതായി സ്ഥിരീകരിച്ചിരുന്നു.  

തിരുവനന്തപുരവുമായി ദാവൂദ് സൗഹൃദം സ്ഥാപിച്ചതിന് തെളിവ് വേറെയുമുണ്ട്. പഴയ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബിനാമിയുടമ, 1991ല്‍ മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശി തഖിയുദ്ദീന്‍ വാഹിദ് എന്ന മലയാളിയായിരുന്നു. ഇയാള്‍ ദാവൂദിന്റെ ബിനാമിയായിരുന്നു.  ഈ ബന്ധത്തിന്റെ പേരില്‍ 1995 നവംബര്‍ 13ന് ദാവൂദിന്റെ ശത്രുവായിരുന്ന ഛോട്ടാ രാജന്റെ അനുചരന്മാര്‍ വാഹിദിനെ വെടിവച്ചുകൊന്നു. ദാവൂദിന് വേണ്ടി കേരളത്തില്‍ ഹവാല ഇടപാട് നടത്തിയിരുന്നത് വാഹീദായിരുന്നു.

ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായിയായ മുഹമ്മദ് അല്‍താഫ് സയീദിനെ 2019 ആഗസ്ത് 14ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യമായി കേരളത്തിലെത്തിയ മുംബൈ പോലീസ് അറസ്റ്റിന് ശേഷമായിരുന്നു കേരള പോലീസിനെ വിവരമറിയിച്ചത്. സംസ്ഥാനത്തു നിന്ന്  വര്‍ഷങ്ങളായി ദാവൂദിന്റെ നേതൃത്വത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ടു ശേഖരിക്കുന്നതിന്റെ തെളിവുകളാണ് എന്‍ഐഎ തെരയുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന കോടികളാണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്ദാവൂദ് ഇബ്രാഹിംഇന്റര്‍പോള്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.