കണ്ണൂര്‍: പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് 20-ാം ഡിവിഷനും പെരിങ്ങോം വയക്കര 3, കുറ്റിയാട്ടൂര്‍ 11, അയ്യന്‍ക്കുന്ന് 14, തൃപ്പങ്ങോട്ടൂര്‍ 1, അഞ്ചരക്കണ്ടി 7, കീഴല്ലൂര്‍ 2, വേങ്ങാട് 12, കണ്ണപുരം 4, തില്ലങ്കേരി 6, മാലൂര്‍ 2, ആന്തൂര്‍ 1, 11, തളിപറമ്പ 19, പാപ്പിനിശ്ശേരി 2, 13, കതിരൂര്‍ 7, 12 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്. ഇതിനു പുറമെ, സമ്പര്‍ക്ക രോഗബാധയുണ്ടായ കോട്ടയം മലബാര്‍ 1, 2, മുഴക്കുന്ന് 2, വേങ്ങാട് 10, തലശ്ശേരി 10, 14 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
നേരത്തേ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ചപ്പാരപ്പടവ് 6, ആന്തൂര്‍ 1, 3, ചെറുപുഴ 5, ചൊക്ലി 4, 10, 12, 13, മൊകേരി 10, 12, മുഴപ്പിലങ്ങാട് 2, രാമന്തളി 4,5,13, തലശ്ശേരി 50, അഞ്ചരക്കണ്ടി 4,9, മട്ടന്നൂര്‍ 4,31, മുണ്ടേരി 8,16, കോളയാട് 10,11,14, തളിപ്പറമ്പ 11,13, പെരിങ്ങോം വയക്കര 4, വേങ്ങാട് 5,16, കണ്ണൂര്‍ കോര്പ്പറേഷന് 14,16,34, കൂത്തുപറമ്പ 15,22, ഇരിട്ടി 16,27, കടമ്പൂര് 7, കതിരൂര്‍ 4, കീഴല്ലൂര്‍ 3, കൂടാളി 18, മലപ്പട്ടം 5, മാലൂര്‍ 6, മാങ്ങാട്ടിടം 1,9,17, ന്യൂമാഹി 4,5,7, പായം 2, പടിയൂര്‍ കല്ല്യാട് 10,13, പാട്യം 7,9,17, പെരളശ്ശേരി 1, പേരാവൂര്‍ 16, തൃപ്പങ്ങോട്ടൂര്‍ 17, പന്ന്യന്നൂര്‍ 1, ചെമ്പിലോട് 18, കാങ്കോല്‍ ആലപ്പടമ്പ 1, കരിവെള്ളൂര്‍ പെരളം 5, കോട്ടയം മലബാര്‍ 10 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: