ന്യൂദല്‍ഹി: പൂര്‍വേഷ്യന്‍ രാജ്യമായ ഉത്തര കൊറിയക്ക് മെഡിക്കല്‍ സഹായം നല്‍കി ഇന്ത്യ. 10 ലക്ഷം ഡോളര്‍ വരുന്ന മെഡിക്കല്‍ സാമഗ്രികളാണ് ഇന്ത്യ ഉത്തര കൊറിയയില്‍ എത്തിച്ചത്. ഐക്യ രാഷ്‌ട്രസഭയുടെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ സഹായം കൈമാറിയത്.
ഉത്തര കൊറിയയില്‍ ക്ഷയരോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ഉത്തരകൊറിയിലെ ഇന്ത്യന്‍ സ്ഥാനപതി അതുല്‍ മല്‍ഹാരി ഗോട്‌സര്‍വേ ഉത്തകൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മെഡിക്കല്‍ സാമഗ്രികള്‍ കൈമാറി.
കൊറോണ രോഗബാധ പടര്‍ന്നു പിടിച്ച ആദ്യ ഘട്ടത്തില്‍ തന്നെ അമേരിക്കയിലേക്കും യൂറോപ്പിലുമടക്കം ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയച്ചിരുന്നു. മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് ഡിഡിറ്റി കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: