ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ അത്ലറ്റ് ഹിമാ ദാസ്. ഏഷ്യന്‍ഗെയിംസില്‍ സ്വന്തമാക്കിയ സ്വര്‍ണം കൊറോണ യോദ്ധാക്കള്‍ക്കായി സമര്‍പ്പിക്കുന്നതായും ഹിമാ ദാസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിനെതിരെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, പോലീസുകാര്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ 4 X 400 മിക്സ്ഡ് റിലേ മത്സരത്തില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണമെഡല്‍ സമര്‍പ്പിക്കുന്നു. എല്ലാ കൊറോണ യോദ്ധാക്കളോടും ബഹുമാനമാണെന്നും ഹിമാ ദാസ് ട്വിറ്ററിലൂടെ അറിയിച്ചു.
2018 ലെ ഏഷ്യന്‍ ഗെയിംസിലെ 4 X 400 മിക്സ് റിലേ ഹിമാ ദാസ് അടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് വെള്ളിയാണ് ലഭിച്ചത്. ബഹ്റിന് സംഘത്തിനായിരുന്നു സ്വര്‍ണം. എന്നാല്‍ അവരുടെ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അടുത്തിടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്ക് സ്വര്‍ണ്ണമെഡല്‍ നല്‍കുകയായിരുന്നു. ഇതാണ് ഹിമാ ദാസ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുമായി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: