തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഒന്നിച്ചു കൂടിയിരുന്നതായി സൂചന. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലും ചിലര്‍ പങ്കെടുത്തു. കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വിവാഹത്തിനെത്തിയത് വാര്‍ത്തയായിരുന്നു. ഇതു മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം പതിവു പത്രസമ്മേളനത്തില്‍ ക്ലിഫ് ഹൗസിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൂര്‍ ജാമ്യം എടുത്തത്.
സെക്രട്ടേറിയറ്റില്‍ മാത്രമല്ല, തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഇടിവെട്ടി കുറെ കാര്യങ്ങള്‍ ഒരുമിച്ചു നശിച്ചുപോയെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സിസിടിവി ക്യാമറകള്‍ ഇടിവെട്ടി തകരാറിലായെന്നതിനെകുറിച്ചുള്ള വിശദീകരണമായിട്ടാണ് മുഖ്യമന്ത്രി ജാമ്യം എടുത്തത്
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി ക്ലിഫ് ഹൗസിലും പരിശോധിച്ചേക്കാം എന്ന ബോധ്യത്തില്‍നിന്നാണ് വിശദീകരണം.
‘സെക്രട്ടേറിയറ്റില്‍ ഇടി വെട്ടി, ഇടി വെട്ടിയാല്‍ നമുക്കാര്‍ക്കെങ്കിലും നിയന്ത്രിക്കാനാവുമോ? ക്ലിഫ് ഹൗസിലും ഒരു ദിവസം ഇടിവെട്ടി കുറെ കാര്യങ്ങള്‍ നശിച്ചു. അതൊക്കെ ഇടിവെട്ടിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതല്ലേ? അവിടെ സ്വിച്ചിന്റെ തകരാര്‍ സംഭവിച്ചതാണെന്നും അതു മാറ്റാനുള്ള നടപടികള്‍ ആയിട്ടുണ്ടെന്നുമാണ് അറിയുന്നത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം തെളിയിക്കാനുള്ള ദൃശ്യങ്ങള്‍ അതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: