കോഴിക്കോട്: പ്രതിഷേധത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എംപി കോവിഡ് ടെസ്റ്റ് നടത്തി. തലശ്ശേരി ഗവ.ആശുപത്രിയിലായിരുന്നു പരിശോധന. സ്രവപരിശോധനയുടെ ഫലം വരുന്നതുവരെ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.
നാദാപുരം ചെക്യാട്ടെ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ വിവാഹചടങ്ങിലാണ് എംപി പങ്കെടുത്തത്. ഡോക്ടര്‍ കൂടിയായ വരനും വിവാഹത്തില്‍ പങ്കെടുത്ത ഒരു സുഹൃത്തിനും രോഗം സ്ഥിരീകരിച്ചതോടെ എംപി ക്വാറന്റൈനില്‍ പോകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ എംപി അതിന് തയ്യാറായിരുന്നില്ല.
എംപിക്കെതിരെ നടപടിവേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപിയോട് കോവിഡ് ടെസ്റ്റ് നടത്താന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്. ജൂലൈ ഒന്‍പതിനായിരുന്നു വിവാഹമെന്നും എട്ടിനാണ് താന്‍ പോയതെന്നായിരുന്നു എംപിയുടെ വാദം. എന്നാല്‍ രോഗം സ്ഥിരീകരിച്ച വരനും സുഹൃത്തും എട്ടിന് എംപി എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: