തൃശൂര്‍: പാസ്പോര്‍ട്ടിലെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് യെമനിലെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഇടപെടല്‍ മൂലം യാത്രാനുമതി ലഭിച്ചു. അന്തിക്കാട് ചിറക്കല്‍ കോട്ടം ദേശത്ത് ഞാറ്റു വെട്ടി തിലകന്റെ മകന് മനോഹറിനും, ഭാര്യ പ്രീതി മനോഹറിനുമാണ് യാത്രാനുമതി ലഭിച്ചത്.
യെമനിലെ ഇന്ത്യന്‍ എംബസി ഏപ്രില്‍ മാസം മുതല്‍ അടച്ചതിനാല്‍ ജൂലായ് 14ന് കാലാവധി തീരുന്ന പ്രീതി മനോഹറിന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ ജൂലായ് 16ന് മുംബൈയിലേക്ക് പോകുന്ന വിമാനത്തില്‍ പോകാന്‍ കഴിയുമെന്ന് ഉറപ്പു നല്‍കിയാണ് ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ടിക്കറ്റുമായി യെമനിലെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പാസ്പോര്‍ട്ടിലെ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് യാത്ര നിഷേധിക്കുകയായിരുന്നു.
ഈ വിവരം നാട്ടിലേക്ക് അറിയിക്കുകയും ചെയ്തു.വിവരമറിഞ്ഞ മനോഹറിന്റെ ജേഷ്ഠന് പൊതു പ്രവര്‍ത്തകനായ ഷാജി കളരിക്കലിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉടനെ തന്നെ കേന്ദ്ര മന്ത്രി വി.മുരളീധരന് ഇ മെയില്‍ സന്ദേശം അയക്കുകയും ദല്‍ഹിയിലെ ഓഫീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു.തുടര്‍ന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വേഗത്തിലുള്ള കൃത്യതയാര്‍ന്ന ഇടപെടലാണ് യെമനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ജൂലായ് 28ന് മുംബൈയിലേക്ക് വരുന്ന യമ നിയ എയര്വേയ്സില് യാത്ര ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: