ബെംഗളൂരു: ഭാരതത്തിന്റെ ആരാധ്യനായ മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിക്കെതിരെ വ്യാജവാര്‍ത്ത നല്കിയ രണ്ടു മാധ്യമപ്രവര്‍ത്തകരെ ഏഷ്യാനെറ്റ് ന്യൂസ് മനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ അസോസിയേറ്റ് എഡിറ്റര്‍ കെ പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെയും ഓണ്‍ലൈനിന്റെയും മാതൃസ്ഥാപനമായ ജൂപിറ്റര്‍ എന്റര്‍ടെയ്മെന്റ് വെഞ്ചേഴ്സാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ക്കും ഒരു മാസത്തെ ശമ്പളമില്ലത്ത സസ്പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. സസ്യാഹാരിയായ വാജ്പേയി ബീഫ് ഭക്ഷിച്ചിരുന്നുവെന്നാണ് ഇവര്‍ ഓണ്‍ലൈനില്‍ വ്യാജവാര്‍ത്ത നല്‍കിയത്.
ഇതിനെ തുടര്‍ന്ന് അന്ന് ഏഷ്യാനെറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വ്യാജവാര്‍ത്തയുടെ ലിങ്ക് അടക്കം വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഈ വ്യാജവാര്‍ത്തക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് രണ്ടു മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുന്നത്. ഏഷ്യാനെറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.
ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ നിരന്തരം ദേശവിരുദ്ധവും തീവ്ര ഇടത്-ഇസ്ലാമിസ്റ്റുകള്‍ക്ക് അനുകൂലമായ വാര്‍ത്തകളുമാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഇതിനായി ഓണ്‍ലൈനില്‍ പ്രത്യേക ടീം തന്നെ പ്രവര്‍ക്കുന്നുണ്ട്. ശബരിമലയില്‍ ഭക്തരുടെ നാമജപ പ്രതിഷേധത്തെ പോലും ഇവര്‍ കലാപമായാണ് ചിത്രീകരിച്ചത്. ഇതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന രണ്ടു പേരാണ് കെപി റഷീദും ജിതിരാജും. കേന്ദ്രം ഇരുസഭകളിലും പാസാക്കി നിയമമാക്കിയ പൗരത്വഭേദഗതിക്കെതിരെയും കാശ്മീരിലെ ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിനെതിരെയും ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ നിരന്തരം വ്യാജപ്രചരണങ്ങള്‍ നയിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ കലാപം നയിച്ചവര്‍ക്ക് പിന്തുണ നല്കിയ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ്അപേക്ഷിച്ചാണ് ഏഷ്യാനെറ്റ് ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: