തൃശൂര്‍: സാംസ്‌കാരിക കടന്നാക്രമണത്തിനതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ബി.എസ് ഹരിശങ്കര്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം പൈതൃക പദ്ധതിയുടെ ഭാഗമായി നടക്കുന്ന പര്യവേഷണങ്ങള്‍ക്കു പിന്നില്‍ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്നത് അതിനുവേണ്ടിയുള്ള തെളിവു സൃഷ്ടിക്കലായി മാറുകയാണ്. മലബാര്‍ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരവും കര്‍ഷക ലഹളയുമാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.
ഓണ്‍ലൈനായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സി.എം മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി.കെ സുനില്‍, ജില്ലാ കാര്യദര്‍ശി അഡ്വ:എം.വി വിനോദ്. ജില്ലാ ട്രഷറര്‍ ഒ.കെ ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളെ സംസ്ഥാന സമിതി അംഗം ഡോ. ഗീത പ്രഖ്യാപിച്ചു. സ്ഥാനീയ സമിതി അംഗങ്ങളുടെ ചുമതലാപ്രഖ്യാപനം ജില്ലാ ഉപാധ്യക്ഷന്‍ പി മുകേഷ് നിര്‍വഹിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയെ സമ്മേളനം പ്രമേയത്തിലൂടെ അഭിനന്ദിച്ചു. കള്ളക്കടത്തിന്റെ ഗുണഭോക്താക്കളായ ഭീകരവാദ സംഘടനകള്‍ക്കെതിരെ വ്യക്തമായ നിലപാടോ, നടപടികളോ എടുക്കാത്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തുള്ള പ്രമേയം മധ്യമേഖലാ സെക്രട്ടറി ഷാജി വരവൂര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സംഘടനാ സെക്രട്ടറി വി.മഹേഷ്,സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന,ജില്ലാ ഉപാധ്യക്ഷന്‍ കെ രാജേഷ്, സി.പി രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി സി.എന്‍ മുരളീധരന്‍ നായര്‍ (പ്രസിഡന്റ്), പി.മുകേഷ് (വര്‍ക്കിങ് പ്രസിഡന്റ്), ഡോ. ഈശ്വരന്‍ നമ്പൂതിരി, ഡോ.സുരേന്ദ്രനാഥ കൈമള്‍, കെ.രാജേഷ് (ഉപാധ്യക്ഷന്മാര്‍), അഡ്വ.എം.വി.വിനോദ്(കാര്യദര്‍ശി), പി. ശ്രീദേവി,സി.പി രഞ്ജിത്ത് (സഹ കാര്യദര്‍ശിമാര്‍), ഡോ.ഒ.കെ.ഷാജു(ഖജാന്‍ജി), എം.ആര്‍ രമേശന്‍, പ്രശാന്ത് വാടാനപ്പള്ളി, കെ.എന്‍ സതീശന്‍ ഭട്ടതിരിപ്പാട്,കെ.എ അശോകന്‍ കേച്ചേരി, ബാബുരാജ് കേച്ചേരി, ലിപി പുറനാട്ടുകര (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: