കോഴിക്കോട്: യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ഓട വൃത്തിയാക്കാന്‍ തൊഴിലാളികളെ നിയോഗിച്ച കോഴിക്കോട് കോര്പറേഷന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. മാവൂര്‍ റോഡിന് സമീപമുള്ള ഓട വൃത്തിയാക്കാനാണ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെ നഗരസഭ, ജീവനക്കാരെ നിയോഗിച്ചത്.
മേയറുടെയും നഗരസഭാ സെക്രട്ടറിയുടെയും മേല്‍ നോട്ടത്തിലാണ് ഓട വൃത്തിയാക്കിയത്. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചത്. നഗരസഭാ സെക്രട്ടറി വിഷയം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപിക്കുന്നതിനിടയില്‍ ഇത്തരത്തില്‍ ജീവനക്കാരെ നിയോഗിച്ചത് തെറ്റാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശം ഭരണഘടനാ ദത്തമാണെന്നും അതിന്റെ ലംഘനമാണ് ഇവിടെ സംഭവിച്ചതെന്നും കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: