കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന തെരുവ് കച്ചവടക്കാര്‍ക്ക് മോദി സര്‍ക്കാറിന്റെ കൈത്താങ്ങ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 10,000 രൂപയാണ് ഓരോരുത്തര്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്.
ഇതിന് മറ്റ് ഈടുകള്‍ ആവശ്യമില്ല. കോര്പ്പറേഷന് പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും രജിസ്റ്റര്‍ ചെയ്ത തെരുവ് കച്ചവടക്കാര്‍ക്കാണ് സഹായം ലഭിക്കുക. നിലവില്‍ കച്ചവടം ചെയ്യുന്ന രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തവര്‍ക്കും ട്രേഡ് യൂണിയന് അംഗത്വമുണ്ടെങ്കില്‍ സഹായം ലഭ്യമാകും. സിഎസ്സി വഴി അപേക്ഷ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: