വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ജനജീവിതത്തിന് നിരന്തരം ഭീതിയുയര്‍ത്തുന്ന മുഴുവന്‍ ക്വാറികള്‍ക്കെതിരെയും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ക്വാറികള്‍ അതാത് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും വന്ഭീഷയായിരിക്കയാണ്. ഇതിനെതിരെ പഞ്ചായത്ത് അധികാരികള്‍ക്ക് അടക്കമുള്ള ഇതിനകം പരാതി നല്കി കഴിഞ്ഞു.
വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വ്യാപകമായി വിള്ളല്‍ അനുഭവപ്പെട്ടതോടെ ക്വാറിക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ക്വാറിയില്‍ നിന്നും വന്‍തോതില്‍ കല്ല് പൊട്ടിക്കുന്നതിനാലാണ് പ്രദേശത്തെ നിരവധി വീടുകള്‍ക്കും ആരാധനാലായങ്ങള്‍ക്കും വിള്ളല്‍ അനുഭവപ്പെട്ടിരിക്കുന്നത്. നിരവധി വീടുകള്‍ക്ക് ക്വാറിയിലെ വന്‍ പ്രകമ്പനം കാരണം വിള്ളല്‍ വീണിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ദിനംതോറും വന്‍തോതിലാണ് പാറപൊട്ടിക്കുന്നത്. ക്വാറിയിലെ പാറ പൊട്ടിക്കലിന്റെ ശക്തിയില്‍ ഒരു കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് വരെ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലവര്‍ഷമെത്തിയതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്.
ക്വാറിയില്‍ നിന്നുള്ള ശക്തമായ പ്രകടനം പ്രകമ്പനം കാരണം പലയിടങ്ങളിലും മണ്ണിടിയുന്ന സ്ഥിതിയാണുള്ളത്. വന്ദുരന്തരം ആവര്‍ത്തിക്കുന്നതിന് മുമ്പ് അധികാരികള്‍ക്ക് ക്വാറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടകള്‍ നടത്താനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി ചീരമ്പത്ത് കുഞ്ഞബ്ദുള്ളയെ ചെയര്‍മാനായും ദാമോദര കുറുപ്പ്, ബാബു മഞ്ഞിലേരി എന്നിവരെ വൈസ് ചെയര്മാന്മാരായും സലീം ബാവയെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: