ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയില്‍ ഉറവിടമറിയാത്ത് രണ്ട് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗ ലക്ഷണം കണ്ടെത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം വന്ന 12 പേരെയും, സെക്കണ്ടറിതലത്തിലുള്ള 68പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 12 പേരുടെയും ശ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. പഞ്ചായത്തിലെ പതിനാല് പതിനേഴ് വാര്‍ഡുകളിലെ താമസക്കാര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരികീരിച്ചിരിക്കുന്നത്. ഇവര്‍ ഈ മാസം 11, 16 തീയ്യതികളില്‍ നൂല്്പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശിച്ചതിനാലും, മറ്റു പ്രദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലും പഞ്ചായത്തിലെ 14 മുതല്‍ 17 വരെയുള്ള വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണാക്കി കഴിഞ്ഞദിവസം ജില്ലാഭരണ കൂടം പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വാര്‍ഡുകളിലേക്കും തിരിച്ചുമുള്ള യാത്ര നിയന്ത്രിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ പ്രധാന പാതകളുമായി ബന്ധപ്പെട്ട് റോഡുകള്‍ പോലിസ് അടച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്മെന്റ് സോണാക്കിയ നാലുവാര്‍ഡുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വിവര ശേഖരണം നടത്തി. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും വീടും പരിസരവും ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുനശീകരണം നടത്തി. അഞ്ചു ടീമുകളായാണ് ആരോഗ്യവകുപ്പ് വിവര ശേഖരണം നടത്തിയത്. ഈ വാര്‍ഡുകളില്‍ എന്തെങ്കിലും അസുഖമുള്ളവര്‍ ഉണ്ടങ്കില്‍ അവര്‍ക്ക് ടെലിമെഡിസിനലൂടെ ചികില്‍സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണ രോഗ വ്യാപനം കൂടുന്ന സംസ്ഥാനങ്ങളായി കര്‍ണ്ണാടക, തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ നൂല്്പ്പുഴയില് കഴിഞ്ഞ ദിവസങ്ങളില്‍ റാന്‍ഡം ടെസ്റ്റുനടത്തിയിരുന്നു. ഇതില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഇപ്പോള്‍ പോസറ്റീവ് ആയ രണ്ട് പേരും അന്ന് പരിശോധന നടത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: