ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരേ എനിക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം പോസിറ്റീവാണ്. എന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാ സ്‌നേഹിതരോടും ഉടന്‍ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനുമായി വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ഉടന്‍ തന്നെ ക്വാറന്റൈനില്‍ പോകണമെന്നും അപേക്ഷിക്കുന്നു. എന്നായിരുന്നു ചൗഹാന്റെ ട്വീറ്റ്.
കൃത്യസമയത്ത് കൊറോണയ്‌ക്ക് ചികിത്സ നല്‍കിയാല്‍ രോഗി രക്ഷപ്പെടുമെന്നതിന് സംശയമില്ല. മാര്‍ച്ച് 25 മുതല്‍ താന്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കി മേല്‍നോട്ടം വഹിക്കുന്നുണ്ട്.
തന്റെ അഭാവത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നല്‍കും. നഗര വികസനമന്ത്രി ഭൂപേന്ദ്രസിങ്ങും വിദ്യാഭ്യാസവകുപ്പ് മന്ത്രി വിശ്വാസ് സാരംഗും ആരോഗ്യമന്ത്രി പി.ആര്‍. ചൗധുരിയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: