ചെന്നൈ : സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചതിന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പിഴ. ചെന്നൈ ട്രാഫിക് പോലീസാണ് 100 രൂപ പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ പിഴ ഒടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രജനീകാന്ത് ലംബോര്‍ഗിനി ഓടിക്കുന്ന ദൃശ്യങ്ങള്‍ മകള്‍ സൗന്ദര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കെളമ്പക്കത്തെ ഫാംഹൗസിലേക്ക് വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍. എന്നാല്‍ കൊറോണ ചട്ടങ്ങള്‍ നിലനില്‍ക്കേ ഒരു ജില്ലയില്‍ നിന്നും മറ്റൊന്നിലേക്ക് പോകാന്‍ താരത്തിന് ഇ പാസ് ലഭിച്ചോയെന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: