പാലക്കാട്: ജില്ലയില്‍ ഉറവിടം അറിയാത്ത നാലുപേര്‍ക്കും, സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്കും ഉള്‍പ്പെടെ 58 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേരും ഉള്‍പ്പെടും.
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 8 പേര്‍ക്കും ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം ബാധിച്ചിട്ടുണ്ട്. 64 പേര് രോഗ മുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച നാലുപേരില്‍ രണ്ടുപേര്‍ ജില്ലാശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. സ്റ്റാഫ് നഴ്സുമാരായ പുതുപ്പരിയാരം സ്വദേശി (33),കാവില്‍പാട് സ്വദേശി (27) എന്നിവര്‍ക്കും പട്ടഞ്ചേരിയില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പട്ടഞ്ചേരി സ്വദേശി (63), എറണാകുളത്ത് ചുമട്ടുതൊഴിലാളിയായ അമ്പലപ്പാറ സ്വദേശി (32) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കുമരംപുത്തൂര്‍ സ്വദേശികളായ മൂന്ന് പേര് (32,52,53), അമ്പലപ്പാറ സ്വദേശി (41) എന്നിവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. അമ്പലപ്പാറ സ്വദേശിക്ക് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പട്ടാമ്പി കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുതുതല സ്വദേശികള്‍ 11 പേരില്‍ 6 വയസുള്ള പെണ്‍കുട്ടി, 12, 9, 14 വയസുള്ള ആണ്‍കുട്ടികള്‍, പട്ടാമ്പി സ്വദേശികളായ ആറുപേരില്‍ 2, 8, 15 വയസുുള്ള ആണ്‍കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാഗലശ്ശേരി സ്വദേശികളായ രണ്ടുപേരില്‍ ഒരാള്‍ ഏഴുവയസുകാരനാണ്. ഓങ്ങല്ലൂര്‍ സ്വദേശികള്‍ രണ്ടുപേരിലൊരാള്‍ 14 കാരനാണ്. ചളവറ,തൃക്കടീരി, പട്ടിത്തറ, പരുതൂര്‍ സ്വദേശികള്‍ ഒരോആള്ക്കുവീതവും രോഗബാധയുണ്ടായി.
ഇതിനുപുറമേ തമിഴ്നാട്ടില്‍ ചിറ്റൂര്‍ സ്വദേശി (41), പെരുമാട്ടി സ്വദേശികള്‍ (31, 46 സ്ത്രീ), മങ്കര സ്വദേശി (39), പട്ടഞ്ചേരി സ്വദേശി (34), കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15). ഇതില്‍ അമ്മ തമിഴ്നാട് രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സമ്പര്‍ക്കം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വണ്ടിത്താവളം സ്വദേശി (34), മുതലമട സ്വദേശി (29), വടക്കഞ്ചേരിയില്‍ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ (36, 35), ആന്ധ്ര പ്രദേശില്‍ നിന്നെത്തിയ പറളി സ്വദേശി (25)ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടകയില്‍ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശി (29), കണ്ണാടി സ്വദേശി (22), ദല്‍ഹിയില്‍ നിന്നും വന്ന പട്ടഞ്ചേരി സ്വദേശി (8 ആണ്‍കുട്ടി), ഒഡീഷയില്‍ നിന്നും നെന്മാറയില് ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളി (19) എന്നിവര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഖത്തറില്‍ നിന്നും വന്ന മങ്കര സ്വദേശിനി (45), പിരായിരി സ്വദേശികള്‍ (56,33), സൗദിയില്‍ നിന്നും വന്ന മങ്കര സ്വദേശി (35,44), പിരായിരി സ്വദേശി (37), കിഴക്കഞ്ചേരി സ്വദേശി (40), യുഎഇയില്‍നിന്നെത്തിയ മങ്കര സ്വദേശി (49)എന്നിവര്‍ക്കുമാണ് കൊറോണ പോസിറ്റീവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: