കൊല്ലം: ട്രെയിലര്‍ ലോറിയും പിക്അപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പിക്ക്അപ്പ് വാന്‍ ഡ്രൈവര്‍ ഇത്തിക്കര ദിനേശ് മന്ദിരത്തില്‍ ഉണ്ണികൃഷ്ണന്റെ മകന് ദിനേശ് (28), ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടം നടന്നയുടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി.
ഇന്നലെ രാവിലെ 8 മണിയോടെ ദേശീയപാതയില്‍ ചാത്തന്നൂര്‍ ജെഎസ്എം ജംഗഷന് സമീപമാണ് അപകടം ഉണ്ടായത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിലര്‍ തിരൂവനന്തപുരത്തു നിന്നും വന്ന പിക്അപ്പ് ആട്ടോയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിക്ക് അപ്പ് വാന്‍ പൂര്‍ണമായും തകര്‍ന്നു. പിക്ക്അപ്പ് വാന്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. പിക്ക് അപ്പ് വാന്റെ പുറകിലാണ് ഇതരസംസ്ഥാനക്കാരായ നിര്‍മാണതൊഴിലാളികള്‍ നിന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേര്‍ വണ്ടിയില്‍ നിന്നും തെറിച്ചു പോയി.
പരിക്കേറ്റ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ദിനേശിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പരവൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തി വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി. ചാത്തന്നൂര്‍ പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: