കൊച്ചി : സ്വര്‍ണക്കടത്ത് കേസ് കുടൂതല്‍ കേസില്‍ കൂടുതല്‍ ആളുകളിലേക്കും അന്വേഷണം വ്യാപിക്കുന്നു. കേസില്‍ മുഖ്യപ്രതി എന്ന് സംശയിക്കുന്ന റമീസിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളാണ് മറ്റ് ആളുകളിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നത്.
ജലാല്‍ മുഹമ്മദും അന്വേഷണത്തിലുള്ള റബിന്‍സും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ സഹോദരങ്ങള്‍ക്കും കേസില്‍ പങ്കാളിത്തമുള്ളതായാണ് റിപ്പോര്‍ട്ട്. സ്വകാര്യമാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
മൂവാറ്റുപുഴ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്നസഹോദരങ്ങള് കേസിലെ മറ്റ് പ്രതികളായ റബിന്സിന്റേയും ജലാലിന്റേയും ബന്ധുക്കളാണ്. ഇവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹലാവ ഇടപാടുകളുമായി അടുത്ത ബന്ധമുള്ളതായാണ് സൂചന.
റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിച്ചതും ഇവരാണെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം സ്വര്‍ണക്കടത്തിലൂടെ ജലാലും, റബിന്‍സും കുറച്ചുകാലം കൊണ്ട തന്നെ വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: