Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനവുമായി ബന്ധം സൂക്ഷിച്ച് അധോലോക കുറ്റവാളി; സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ദാവൂദിന്റെ പങ്ക് തേടി എന്‍ഐഎ; പാക്ക് ഭീകരതയ്‌ക്ക് സാമ്പത്തികം തലസ്ഥാനത്ത്

പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വര്‍ണക്കടത്തു ബന്ധം അന്വേഷിച്ച് എന്‍ഐഎ. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് പാക്കിസ്ഥാന്‍ ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ദാവൂദ് ഇബ്രഹാമിന്റെ കേരളം ബന്ധം എന്‍ഐഎ തിരയാന്‍ തുടങ്ങിയത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 25, 2020, 05:00 am IST
in Kerala
ദാവൂദ് ഇബ്രഹാം

ദാവൂദ് ഇബ്രഹാം

തിരുവനന്തപുരം: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വര്‍ണക്കടത്തു ബന്ധം അന്വേഷിച്ച് എന്‍ഐഎ. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ പ്രതികള്‍ക്ക് പാക്കിസ്ഥാന്‍ ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ദാവൂദ് ഇബ്രഹാമിന്റെ  കേരളം ബന്ധം എന്‍ഐഎ തിരയാന്‍ തുടങ്ങിയത്. ദാവൂദുമായി യുഎഇ ബന്ധമുള്ള മലയാളികളുടെയും വിവരങ്ങള്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാജ്യസുരക്ഷാ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികള്‍ ഹവാല പണമിടപാടിനെ സാരമായി ബാധിച്ചു. ഭീകരപ്രവര്‍ത്തനത്തിന് വിദേശങ്ങളില്‍ നിന്നും പണം എത്തിച്ചിരുന്ന ഹവാല മാര്‍ഗം സ്വര്‍ണകടത്തിലേക്ക് വഴിമാറി. സംസ്ഥാന തലസ്ഥാനവുമായുള്ള ബന്ധം ദാവൂദ് എല്ലായിപ്പോഴും സൂക്ഷിച്ചിരുന്നു. ഇതിന്റെ തെളിവാണ് സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്‌ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിയ്‌ക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്തില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പുനെയില്‍ രജിസ്റ്റര്‍ ചെയ്തതിനെകുറിച്ചുളള അന്വേഷണം ദാവൂദ് ബന്ധത്തിന്റെ സൂചനയിലാണ് എത്തിച്ചേര്‍ന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് ദനീഷ് പാര്‍ക്കര്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ 2006ല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്  തിരുവനന്തപുരം ബന്ധം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു.  

എക്കാലവും തലസ്ഥാന ജില്ലയുമായി ദാവൂദ് സൗഹൃദം സ്ഥാപിച്ചതിന് തെളിവ് വേറെയുമുണ്ട്. മുംബൈ കേന്ദ്രീകരിച്ച് 1991ല്‍ ബിസിനസ് നടത്തിയിരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിയായിരുന്ന തഖിയുദ്ധീന്‍ വാഹിദ് എന്ന മലയാളിയ്‌ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ 1995 നവംബര്‍ 13ന് ദാവൂദിന്റെ ശത്രുവായിരുന്ന ഛോട്ടാ രാജന്റെ അനുചരന്‍മാര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ദാവൂദിന് വേണ്ടി കേരളത്തില്‍ ഹവാല ഇടപാട് നടത്തിയിരുന്നത് വാഹീദാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായിയായ മുഹമ്മദ് അല്‍താഫ് സയീദിനെ 2019 ആഗസ്റ്റ് 14ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായി കേരളത്തിലെത്തിയ മുംബൈ പോലീസ് അറസ്റ്റിന് ശേഷമായിരുന്നു കേരളാ പോലീസിനെ വിവരം അറിയിച്ചത്. സംസ്ഥാനം കേന്ദ്രീകരിച്ച് ഭരണ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ വര്‍ഷങ്ങളായി ദാവൂദിന്റെ നേതൃത്വത്തില്‍ ഭീകരവാദത്തിന് സാമ്പത്തികം കണ്ടെത്തുന്നതിന്റെ തെളിവുകളാണ് എന്‍ഐഎ ശേഖരിക്കുന്നത്. തീവ്രവാദിത്തിന് ഇവരുടെയെല്ലാം പണത്തിന്റെ സ്‌ത്രോതസ് സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയായിരുന്നു.  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

Tags: keralaസ്വര്‍ണകടത്ത്narendramodidriverterrorismമുംബൈ ഭീകരാക്രമണംതിരുവനന്തപുരംദാവൂദ് ഇബ്രാഹിംkannurUAEഎൻ‌ഐ‌എamericaമുഖ്യമന്ത്രിവാഹനംപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.