കൊട്ടാരക്കര: കുളക്കട വില്ലേജ് ഓഫീസിന്റെ ഹൈടെക് സ്വപ്നം പൂവണിയുന്നു. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിനാണ് തറക്കല്ലിട്ടത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുക.
തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ ദുരിതാവസ്ഥയിലായിരുന്നു ഇത്രകാലവും വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സംവിധാനങ്ങളുമില്ലാതെ വിഷമിച്ചിരുന്നതാണ്. ഈ പരാധീനതകള്‍ നീക്കി പുതിയ മനോഹരമായ ഓഫീസ് കെട്ടിടവും അനുബന്ധസൗകര്യങ്ങളുമാണ് ഒരുക്കുക. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കൃത ഓഫീസ്, വില്ലേജ് ഓഫീസര്‍ക്ക് പ്രത്യേക ക്യാബിന്, ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക മുറികള്‍, ഫയലുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകസംവിധാനം, പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം, ശുചിമുറികള്‍, കുടിവെള്ളത്തിന് സംവിധാനം എന്നിവ സജ്ജമാക്കും. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. ആറു മാസമാണ് കരാര്‍ കാലാവധി.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് പി. അയിഷാപോറ്റി എംഎല്‍എയാണ് തറക്കല്ലിട്ടത്. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, വൈസ് പ്രസിഡന്റ് ആര്. രാജേഷ്, ജില്ലാ പഞ്ചായത്തംഗം ആര്. രശ്മി, വാര്‍ഡ് മെമ്പര്‍ ലീലാവതി അമ്മ, കൊട്ടാരക്കര തഹസീല്‍ദാര്‍ നിര്‍മല്‍കുമാര്‍, വില്ലേജ് ഓഫീസര്‍ കെ.എസ്. ബാബുരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: