ഇരിട്ടി: അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും മുങ്ങിയ കോവിഡ് ബാധിതനതായ മോഷണ കേസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരിട്ടിയില്‍ വെച്ച് സാഹസികമായി പിടികൂടി.
ആറളത്തെ അടിപിടിക്കേസില്‍ റിമാന്റിലായ ഇയാളെ മൊബൈല്‍ മോഷണക്കേസില്‍ കോടതിയില്‍ നിന്നും കസറ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം ആറളത്ത് കൊണ്ടു വന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ യുവാവിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആറളത്തെ തെളിവെടുപ്പ് കഴിഞ്ഞ് മജിസ്ടേട്ടിന് മുന്നില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞു . ഇതോടെ യുവാവിനെ അഞ്ചരക്കണ്ടിയിലെ കോവിഡ് സെന്ററിലേക്ക് മാറ്റി.
അടിപിടി കേസില്‍ അറസ്റ്റിലായ ഇയാള്‍ക്കും അമ്മയ്ക്കും സഹോദരനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. ആറളത്ത് തെളിവെടുപ്പിന് നേതൃത്വം നല്കിയ ആറളം എസ്.ഐ ഉള്‍പ്പെടെ സ്റ്റേഷനിലെ ഏഴ് പോലീസുകാരും ഇതോടെ നീരീക്ഷണത്തില്‍ പോയി.
വെള്ളിയാഴ്ച്ച രാവിലെ 10മണിയോടെയാണ് യുവാവ് അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ ഹോട്ടലില്‍ നിന്നും 50 രൂപയും വാങ്ങി നീല നിറമുള്ള ബസ്സില്‍ മട്ടന്നൂരിലേക്ക് കയറി. ഇതിനിടയില്‍ ഇയാള്‍ രണ്ട് തവണ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഇവിടെ സൗകര്യമില്ലെന്നും ഭക്ഷണം ഉള്‍പ്പെടെ ശരിയാകുന്നില്ലെന്നും വീട്ടിലേക്ക് വരികയാണെന്നുമാണ് വീട്ടുകാരെ അറിയിച്ചത്.
യുവാവ് രക്ഷപ്പെട്ടതോടെ കണ്ടെത്തുന്നതിന് പോലീസ് സമൂഹ മാധ്യമങ്ങളില്‍ ഇയാളുടെ ഫോട്ടോയും മറ്റ് മുന്നറിയിപ്പുകളും നല്കി . 11മണിയോടെ മട്ടന്നൂര്‍ ബസ്സ്റ്റാന്റില് ഇറങ്ങിയ ഇവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് ടൗണില്‍ നിന്നും മട്ടന്നൂര്‍ കോടതി വരെ നടന്നു. ഇവിടെ നിന്നും ഇരിട്ടിയിലേക്ക് വരാന്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍ക്ക് കൈനീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. അവിടെ നിന്നും ചുവപ്പ് നിറത്തിലുള്ള സ്വകാര്യ ബസില്‍ 12മണിയോടെ ഇരിട്ടി പഴയ സ്റ്റാന്റില്‍ വന്നിറങ്ങി. ബസിന്റെ പിറകില്‍ നിന്നുള്ള മൂന്നാം സീറ്റില്‍ മാറ്റൊരു യാത്രക്കാരനൊപ്പമാണ് ഇരുന്നത്. ബസ്സില്‍ കുറെ യാത്രക്കാരും ഉണ്ടായിരുന്നതായും യുവാവ് പോലീസിനോട് പറഞ്ഞു.
12മണിയോടെ ഇരിട്ടിയിലെത്തിയ യുവാവ് നഗരസഭാ ഷോപ്പിംങ്ങ് കോംപ്ലക്സിനുള്ളിലെ സൗപര്‍ണ്ണിക ലോട്ടറി സ്റ്റാളിനുടുത്ത് കുറെ നേരമായി നില്‍ക്കുന്നത് കണ്ട് .സംശയം തോന്നിയ സ്റ്റാള്‍ ഉടമ മൊബൈലില്‍ വന്ന ഫോട്ടോയുമായി ഒത്തുനോക്കി ഇരിട്ടി എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ ദിനേശന് കോതേരി എത്തി ഉറപ്പു വരുത്തിയ ശേഷം സാമൂഹ്യ അകലത്തില്‍ ഇയാളെ തടഞ്ഞു വെച്ചു. സംഭവം അറിഞ്ഞ് എത്തിയവരെ മുഴുവന്‍ പോലീസ് പരിസരത്തിനിന്നും ഒഴിപ്പിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നിന്നും പി പി കിറ്റ് ധരിച്ച് എത്തിയ നാലുപോലീസുകാര്‍ ഇയാളെ പിടികൂടി വാഹനത്തില്‍ കയറ്റി തലശ്ശേരി കോവിഡ് സെന്ററിലേക്ക് മാറ്റി. സി.ഐമാരായ കുട്ടികൃഷ്ണന്, സുധീര്‍ കല്ലന്, എസ്.ഐ ദിനേശന് കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോസീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി. അശോകന്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ന്മാരായ പി.വി. മോഹനന്, പി,പി. ഉസ്മാന് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇയാള്‍ വന്ന രണ്ട് ബസ്സും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇരിട്ടി, മട്ടന്നൂര്‍ സ്റ്റാന്റുകളിലും പരിസരങ്ങളിലും കറങ്ങി നടന്നതും അധികൃതരിലും ജനങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: