ന്യൂദല്‍ഹി: രാജ്യത്ത് നാളിതു വരെ 1.5 കോടിയിലധികം കോവിഡ് സാംപിളുകള്‍ (1,54,28,170) പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,801 സാമ്പിളുകള്‍ പരിശോധിച്ചു.
ഒരു ദശലക്ഷത്തില്‍ 11,179.83 പരിശോധനകള്‍ എന്ന നിലയിലേക്ക് ഇന്ത്യയുടെ പരിശോധന നിരക്ക് ക്രമമായി ഉയര്‍ന്നു. ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെയും (ഇതു വരെ 1290) വ്യാപകമായ പരിശോധന നടത്തുന്നതിനുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ശ്രമങ്ങളുടെയും ഫലമാണ് ഇത്.
ഐസിഎംആര്‍ നിര്‍ദ്ദേശിച്ച പരിശോധന ക്രമത്തിന്റെ നട്ടെല്ലാണ് ആര്‍ടി-പിസിആര്‍ ലാബുകള്‍. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പൊതു മേഖലയില്‍ 897 ലാബുകളും സ്വകാര്യ മേഖലയില്‍ 393 ലാബുകളുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്.
”ഇന്ത്യയില്‍ ഇതുവരെ 1.25 ദശലക്ഷം പേര് രോഗബാധിതരായി. 30,000 പേര് മരിച്ചു. മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നമ്മുടെ രോഗമുക്തിനിരക്ക് 63.45 ശതമാനവും മരണ നിരക്ക് 2.3 ശതമാനവുമാണ്”- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ. ഹര്‍ഷ് വര്ധന് പറഞ്ഞു.
പരിശോധന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്ത് പിിപിഇകള് നിര്മ്മിക്കുന്നില്ലായിരുന്നു. ഇപ്പോള്‍ അത് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നു. ആരോഗ്യ സേതു മൊബൈല്‍ ആപ്പ്, സെല്ലുലാര്‍ അടിസ്ഥാന ട്രാക്കിംഗ് സാങ്കേതിക വിദ്യയായ ഇതിഹാസ് എന്നിവ വികസിപ്പിക്കുക വഴി കോവിഡ് പരിശോധനയിലും നിയന്ത്രണത്തിലും ഇന്ത്യക്കു നിരവധി കാര്യങ്ങള്‍ ചെയ്യാനായി. കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ ഇന്ത്യയിലെ പാരമ്പര്യ ചികില്‍സാ രീതികള്‍ക്ക് സംഭാവന നല്കാന് കഴിഞ്ഞു. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: