തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയില്‍ മധ്യവയസ്‌കന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓട്ടുപാറ പൂര്‍ണമായും അടച്ചു. ഓട്ടുപാറ മാര്‍ക്കറ്റും പരിസര പ്രദേശങ്ങളുമാണ് അടച്ചത്. അത്താണി മാര്‍ക്കറ്റും അധികൃതര്‍ അടപ്പിച്ചു. മാരാത്ത്കുന്ന് സ്വദേശിയായ 50 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.
സമൂഹ വ്യാപനത്തെത്തുടര്‍ന്ന് മാര്‍ക്കറ്റ് പരിസരത്ത് നടന്ന 60 ഓളം പേരിലായി നടത്തിയ ആന്റിജെന്‍ ടെസ്റ്റിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.രോഗം എവിടെ നിന്നാണ് ബാധിച്ചതെന്ന് സ്ഥിരീകരണമില്ല. ഓട്ടുപാറയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇദ്ദേഹം വിവിധ വ്യാപാര സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. തെരുവോരങ്ങളില്‍ അലഞ്ഞു നടക്കുന്ന പ്രകൃതമായതുകൊണ്ട രോഗവ്യാപന സാധ്യതയും കൂടുതലാണ്. ഇത് വലിയ ആശങ്കയ്‌ക്കും വഴി വെക്കുന്നു.
സംഭവത്തെത്തുടര്‍ന്നുള്ള ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാഗമായി നഗരസഭയും പോലീസ്-ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും വടക്കാഞ്ചേരി പുഴപാലം മുതല്‍ പരുത്തിപ്ര പള്ളി വരെയും ഓട്ടുപാറ സെന്റര്‍ മുതല്‍ കുമരനെല്ലൂര്‍ കൃഷിഭവന്‍ വരെയും എങ്കക്കാട് റെയില്‍വേ ഗേറ്റ് വരെയും കടകളും അടപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചു വരുകയാണ്. ഇയാള്‍ മാസങ്ങളോളമായി വീട്ടിലെത്താറില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: