കോട്ടയം: വയസ്സ് എഴുപതോടടുത്തു, ഇരു കാലുകള്‍ക്കും സ്വാധീനമില്ല. എങ്കിലും നാട്ടുകാരുടെ രാജപ്പന് ചേട്ടന് അടങ്ങിയിരിക്കുന്നില്ല. അതിരാവിലേതന്നെ ചെറുവഞ്ചിയുമായി ഇറങ്ങും, മീനച്ചിലാറ്റിലേക്ക്. ആറ്റിലേക്ക് ആളുകള്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക്ക് കുപ്പികള്‍ പെറുക്കിയെടുക്കും. എത്ര ദൂരത്താണെങ്കിലും,എത്ര ആഴമുള്ള ഭാഗത്താണെങ്കിലും കുപ്പി കിടക്കുന്നതു കണ്ടാല്‍ രാജപ്പന് ചേട്ടന് അവശതകളെല്ലാം മറക്കും.ആഞ്ഞു തുഴഞ്ഞുചെന്ന് അതെടുത്ത് വള്ളത്തിലിട്ടാലേ സമാധാനമാകൂ.
പ്ളാസ്റ്റിക് മാലിന്യത്തില്‍നിന്നും മീനച്ചിലാറിന്റെ രക്ഷകനാകുന്ന രാജപ്പന് സ്വന്തം ഉപജീവനത്തിനുകൂടി വഴി കണ്ടെത്തുകയാണ് ഇതിലൂടെ. വഴിയില്‍ കിടക്കുന്ന കുപ്പിയും ആക്രി ഒക്കെ പെറുക്കുന്ന ഒരുപാട് പേരെ നമ്മള് കണ്ടിട്ടുണ്ട് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാകുകയാണ് കൈപ്പുഴ സ്വദേശിയായ രാജപ്പന്‍ചേട്ടന്‍. നാം അലക്ഷ്യമായി വെള്ളത്തിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ചെറുത്തോണിയില്‍ പെറുക്കി വരുന്ന രാജപ്പന്‍ചേട്ടന്‍ ഇന്ന് സോഷ്യല്‍ മീഡിയയിലെ നൊമ്പരകഴ്ചയാണ്. കാലിന് രണ്ടും സ്വാധീനം ഇല്ലാത്ത രാജപ്പന് പുഴയിലൂടെയും കായലിലൂടെയും ഒഴുകി വരുന്ന കുപ്പികള്‍ ശേഖരിച്ച് വിറ്റാണ് അഞ്ച് വര്‍ഷമായിട്ട് ജീവിക്കുന്നത്.
വള്ളം നിറയെ കുപ്പിയുണ്ടെങ്കിലും അത് ഒരു കിലോപോലും കാണില്ല. 12 രൂപയാണത്ര കിലോയ്ക്ക് ലഭിക്കുക. 6 മാസം കൂടുമ്പോളാണ് വില്‍പ്പന. കിട്ടുന്നതിന്റെ ഒരു ഭാഗം വഞ്ചിവാടകയ്ക്ക് നല്‍കണം. ചെറിയൊരു വീടുണ്ട്. സഹോദരിയുടെ സഹായത്താലാണ് ജീവിതം.ജന്മനാ കാലുകള്‍ക്ക് ചലനശേഷിയില്ലത്ത ഇദ്ദേഹം കൈകുത്തിയാണ് നടക്കുന്നത്. എന്നാല്‍ വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ ഉപജീവനത്തിന് മാര്‍ഗ്ഗം വേണ്ടേ എന്നാണ് രാജപ്പന് പറയുന്നത്. രാവിലെ മുതല്‍ രാത്രിവരെ വള്ളത്തിലൂടെ തുഴഞ്ഞ് കുപ്പികള്‍ പെറുക്കിയെടുത്ത് മീനാച്ചിലാറിനെ മലീനമാക്കാതെ സംരക്ഷിക്കുകയാണ് ഇദ്ദേഹം ചെയ്തത്.
മീനച്ചിലാറ്റില്‍ നിന്ന് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന രാജപ്പന് ചേട്ടന്റെ നേര്‍ജീവിതം സമൂഹത്തിലേക്ക് കൊണ്ടു വന്നത് കരിപ്പസ്വദേശിയായ നന്ദു കെ.എസ് എന്ന യുവാവാണ്. സുഹൃത്തുമായി മണിയാപറമ്പിലുള്ള പാലത്തില്‍ നില്ക്കുമ്പോള് യാദൃശ്ചികമായിട്ടാണ് കുപ്പിയുമായി വള്ളത്തില്‍ വരുന്ന ആളെ ശ്രദ്ധിച്ചത്. ഉടനെ ഫോട്ടോ എടുത്ത് കരയ്ക്ക് വള്ളമടിപ്പിച്ച് കാര്യങ്ങള്‍ ചോദ്ിച്ച് തന്റെ ഫെയ്ക്ക് ബുക്ക് പോസ്റ്റില്‍ ഇട്ടുയെന്ന് നന്ദു പറയുന്നു. എന്താണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ കുറെ നാളായി അലട്ടുന്ന രോഗങ്ങള്‍ക്ക് ശമനം തരുന്ന ചികിത്സ വേണം. ഇനിയുള്ള കാലം ദാരിദ്ര്യം ഇല്ലാതെ ജീവിക്കണമെന്നുണ്ടെന്നും ഇനി എത്രനാള്‍ വള്ളത്തില്‍ പോകാനും കുപ്പികള്‍ പെറുക്കി ജീവിക്കാനും ആകുമെന്ന് അറിയില്ലല്ലോ.
വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ ഇതു കണ്ട് ആരെങ്കിലും സഹായിക്കാന്‍ വരുമോ എന്ന് വളരെ നിഷ്കളങ്കമായി അദ്ദേഹം ചോദിച്ചുയെന്നും നന്ദു പറയുന്നു. പോസ്റ്റ് ഇട്ടു കഴിഞ്ഞ് നല്ല പ്രതികരണമാണ് കിട്ടിയത്. എന്നാല്‍ അനോഷിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു അക്കൗണ്ട് പോലുമില്ലെന്ന് അറിഞ്ഞു. പിന്നെ അതിനായി ഒരുപാട്പേര് സഹായിച്ച് അക്കൗണ്ട് ഓപ്പണ്‍ ആയിട്ടുണ്ട്. രാജപ്പന് എന്‍. അക്കൗണ്ട് നമ്പര്‍. 17760100068162 IFSC FDRL001776, BRANCH NAME , FEDERAL BANK, KUMRAKAM-ഇതാണ് അക്കൗണ്ട് നമ്പര്‍. വൈകല്യത്തെ അതീജീവിച്ചുള്ള ഈ പോരാട്ടത്തില്‍ സമുനസ്സുകളും രാജപ്പന് ചേട്ടനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: