ചിറയിന്‍കീഴ്: തീരദേശമേഖലയുള്പ്പെടെയുള്ള കണ്ടെയിന്മെന്റ് സോണുകളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേര്‍ന്നു. അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വിതരണം സജ്ജമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്കി. കെപ്കോ, ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, മൊബൈല്‍ എടിഎം എന്നിവ ഈ പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ബോധവല്‍ക്കരണ ചുമതല പഞ്ചായത്തിന് നല്കി.
ചിറയിന്‍കീഴ് പഞ്ചായത്തിലെ പെരുമാതുറ ഗവ. എല്‍പി സ്കൂള്‍ പ്രാഥമിക ചികിത്സാകേന്ദ്രമായി സജ്ജമാക്കി. ഇതിന്റെ പ്രവര്‍ത്തനം അടുത്ത ദിവസം ആരംഭിക്കും. രോഗബാധിതര്‍ക്ക് അടിയന്തര ചികിത്സ ഇവിടെ നിന്നും കിട്ടും. കിടപ്പുരോഗികള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും ഗ്രാമപഞ്ചായത്ത് സഹായമെത്തിക്കും. തീരദേശമേഖലയുള്പ്പെട്ട അതിതീവ്രവ്യാപന മേഖലകളില്‍ സംശയനിവാരണത്തിനും നിര്‍ദേശങ്ങള്‍ക്കുമായി ചാക്ക വൈഎംഎയില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 0471-2506103, 9188555019. പൊതുജനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ സോണ്‍ രണ്ടിന്റെ ചുമതലയുള്ള എം.ജി. രാജമാണിക്യം, ബാലകിരണ്‍, ഇമ്പശേഖര്‍, ബി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുഭാഷ്, എസ്. ഡീന, ഡെപ്യൂട്ടി കളക്ടര്‍ ജയ്മോഹന്‍, തഹസീല്‍ദാര്‍ ആര്. മനോജ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: