കണ്ണൂര്‍ : പാലത്തായി പീഡനക്കേസില്‍ പ്രതിയെ സംരക്ഷിക്കുന്നതിന് പിന്നില്‍ എസ്ഡിപിഐയും, മുസ്ലിം ലീഗുമാണെന്ന് സിപിഎം നേതാവ് പി. ജയരാജന്. കേസിലെ പ്രതിയെ കോടതിയില്‍ കൊണ്ടുപോയത് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. പ്രാദേശിക നേതാക്കളുടെ ഇടപെടലിലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും പി. ജയരാന് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാലത്തായി കേസില്‍ വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാന്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ജയരാജന് നേരത്തേയും പ്രസ്താവന നടത്തിയിരുന്നു.അതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പെണ്‍കുട്ടി നേരത്തെ നല്‍കിയതില്‍ നിന്നും കോടതിയില്‍ നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടു. പാലത്തായി പീഡനക്കേസില്‍ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നതെന്നും പി. ജയരാജന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പാനൂര്‍ പോലീസില്‍ പെണ്‍കുട്ടി നല്കിയ മൊഴിയില്‍ തിയതി സംബന്ധിച്ച് നല്‍കിയിരുന്നില്ല. അതിനുശേഷം മട്ടന്നൂര്‍ കോടതിയിലെ മൊഴിയില്‍ തിയതിയെ കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്. കേസിലെ എസ്ഡിപിഐ ഇടപെടലുകളാണ് പ്രതിയെ സംരക്ഷിക്കുന്ന വിധത്തില്‍ മൊഴിയില്‍ മാറ്റമുണ്ടാക്കിയത്. അടുത്തുവരുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് നേടാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്ത്ന്നതെന്നും പി. ജയരാജന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ കേസില്‍ ജമാ അത്ത് ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും ആസൂത്രിതമായ നീക്കം നടത്തുന്നുണ്ടന്നാണ് പി. ജയരാജന് മുമ്പ് അറിയിച്ചിരുന്നത്. പാലത്തായിയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നതാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നിലപാട്.
കേസ് പോലീസ് ഫലപ്രദമായി അന്വേഷിച്ചിട്ടുണ്ട്. പ്രതി ചേര്‍ത്ത അധ്യാപകനായ പത്മരാജന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മുസ്ലിം തീവ്രവാദ സംഘടനകള്‍ പോലീസിനും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നുണ പ്രചരണം നടത്തുകയാണ്. ഇത് സാമുദായിക വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ജമായത്ത് ഇസ്ലാമിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും മുസ്ലിംലീഗിന്റെയും പ്രവര്‍ത്തകര്‍ അവരുടെ കുടുംബ ഗ്രൂപ്പുകളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വികാരമുണ്ടാക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നുവെന്നായിരുന്നു പി. ജയരാജന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: