തൊടുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ ശാരീരികമായി ഉപദ്രവിച്ച പാസ്റ്ററെ പിടികൂടാതെ ഒളിച്ച് കളിച്ച് പോലീസ്. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുമ്പോഴും മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
നെയ്യശേരിയില്‍ താമസിക്കുന്ന ഹൈറേഞ്ച് സ്വദേശിയായ വിനോദി(52) നെതിരെയാണ് കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്. ഒന്നരയാഴ്ച മുമ്പായിരുന്നു സംഭവം. 30കാരിയായ മകളും അമ്മയും തനിച്ച് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി വിനോദ് ഉപദ്രവിച്ചെന്നാണ് പരാതി. ആദ്യം യുവതിയുടെ അമ്മ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പിന്നാലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ പോലീസ് കേസെടുത്തു.
കൂലിപണിക്കായി അടുത്ത പറമ്പില്‍ എത്തിയ വിനോദ് യുവതിയുടെ അമ്മ ആടിനെ കെട്ടാന്‍ പോയ തക്കം നോക്കി വീട്ടില്‍ കടന്ന് കയറുകയായിരുന്നു. 30കാരി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ മുന്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ കുട്ടിയെയും അമ്മയെയും സമീപിച്ചതായി വിവരമുണ്ട്. രണ്ട് ലക്ഷം വരെ വാഗ്ദാനം ചെയ്തു. പ്രതി ഒളിവിലാണെന്നും ഇയാളെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എസ്ഐ പി.ടി. ബിജോയ് ജന്മഭൂമിയോട് പറഞ്ഞു. സംഭവത്തില്‍ ഭരണകക്ഷിയുടെ ശക്തമായ ഇടപെടല്‍ ഉള്ളതായും ഇതാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: