തിരുവനന്തപുരം: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യാചകരെ നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് മാറ്റി പാര്‍പ്പിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന യാചകരെക്കുറിച്ച് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ആദ്യത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തടര്‍ന്ന് നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. നിലവില്‍ പ്രിയദര്‍ശിനി ഹാളില്‍ നഗരസഭയ്‌ക്ക് കീഴില്‍ യാചകര്‍ക്കായുള്ള ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നെന്ന് മേയര്‍ പറയുന്നു.
നഗരത്തില്‍ കൊറോണ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യാചകര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ നഗരസഭ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്ന് തീരുമാനത്തിലെത്തിത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യാചകരെയുള്‍പ്പെടെയുള്ളവെര കണ്ടെത്തി ഇവര്‍ക്ക് ആന്റിജന്‍ പരിശോധനയടക്കം നടത്തി സാമൂഹ്യ സുരക്ഷാ മിഷന്‍ ഒരുക്കുന്ന ക്യാമ്പിലേക്ക് ഇവരെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: