തിരുവനന്തപുരം: സംസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നു വരുന്ന സ്വര്‍ണക്കള്ളക്കടത്തിന് പാക്ക് ഭീകര ബന്ധം. ഇന്ത്യയില്‍ പാക്കിസ്ഥാന് സ്പോണ്‍സേഡ് ഭീകരവാദത്തിന് സാമ്പത്തികം കണ്ടെത്തുന്നത് കേരളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകടത്തിലൂടെ.
2019ല്‍ സ്വര്‍ണം കടത്തി പിടിയിലായ സെറീന ഷാജിയുടെ പേര് പുറത്തുവന്നതോടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും സുരക്ഷയേയും ബാധിക്കുന്ന തരത്തില്‍ സംസ്ഥാനം കേന്ദ്രീകരിച്ച് ഭീകരശക്തികള്‍ പ്രവര്‍ത്തിക്കുന്ന വിവരം കേന്ദ്ര രഹസ്യാനേഷണ വിഭാഗം പുറത്തുവിട്ടത്. 2016 ഓക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഭീകരര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഭീകരവാദത്തിന് സാമ്പത്തികം കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിച്ചത്.
സ്വര്‍ണക്കടത്തിന്റെ സാമ്പത്തിക ലാഭം എത്തുന്നത് മലബാര്പ്രദേശത്തുള്ള പാക്കിസ്ഥാന്റെ സ്ലീപ്പിങ്ങ് സെല്ലായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ കേന്ദ്രത്തിലേക്കാണ്. സ്വര്‍ണക്കടത്തില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം ഭീകരവാദത്തിനു ഉപയോഗിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന സംഭവം. കൃത്യത്തിന് ശേഷം ഭീകരര്‍ കൊച്ചിയില്‍ എത്തി തോക്ക് ഉപേക്ഷിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാനും പദ്ധതി ആസൂത്രണം ചെയ്യുന്നതിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ പങ്ക് എന്‍ഐഎ സംഘത്തിന് വ്യക്തമായിരുന്നു.
തിരുവനന്തപുരത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ജില്ലയായ കൊല്ലം കുളത്തൂപ്പുഴ മുപ്പതടി പാലത്തിനടിയില്‍ 2019 ഫെബ്രുവരിയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 12 എണ്ണത്തില്‍ പാക്ക് സൈന്യത്തിനു വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന് ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ വെടിയുണ്ടകള്‍ മലയാളം പത്രകടലാസില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇതും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക്ക് ബന്ധത്തെ സാധൂകരിക്കുന്നതായിരുന്നു. 2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യയന്‍ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്നാട്ടിലും സമാന ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ എന്‍ഐഎ സ്വീകരിച്ചതിനാല്‍ അനിഷ്ട സംഭവം ഉണ്ടായില്ല. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ വഹ്ദത്തെ ഇസ്ലാമി തയ്യാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഈ പോസ്റ്ററിന്റെ ഉത്ഭവം കേരളത്തില്‍ നിന്നാണെന്ന് ശ്രീലങ്കയിലെ രാജ്യന്തര അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇതേ വിഷയത്തില്‍ സംസ്ഥാനത്ത് അപ്രതീക്ഷിത ഹര്‍ത്താല്‍ സംഘടിപ്പിച്ചതും എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഉണ്ട്. രാജ്യത്ത് ഏറ്റവും അധികം റിക്രൂട്ട്മെന്റ് ഭീകര സംഘടനകളിലേക്ക് നടന്നതും കേരളത്തില്‍ നിന്നാണെന്നതാണ് സംസ്ഥാന ഭരണ തലം കേന്ദ്രീകരിച്ചും എന്‍ഐഎ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: