കൊല്ലം: ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങള്‍ വരുത്തിയ ആഘാതവും കാരണം മൂന്നുമാസമായി പട്ടിണിയിലാണ് അക്ഷരക്കൂട്ടിലെ ജീവനക്കാര്‍. വിവരമറിഞ്ഞ് അക്ഷരസ്നേഹികളായ യുവാക്കള്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുമായെത്തി.
കൊല്ലം പബ്ലിക് ലൈബ്രറിയിലെ 14 സ്ഥിരം ജീവനക്കാരാണ് മാസങ്ങളായി ശമ്പളം കിട്ടാതെ വലയുന്നത്. ഇവരെ കൂടാതെ നാല് താത്കാലികജീവനക്കാരും ഇവിടെയുണ്ട്. കൊല്ലം പബ്ലിക് ലൈബ്രറി സൗഹൃദ കൂട്ടായ്മയാണ് ഇവര്‍ക്കെല്ലാം ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്.
പബ്ലിക് ലൈബ്രറിയിലെ 14 ജീവനക്കാരുടെയും നിത്യജീവിതം ലൈബ്രറിയുമായി ബന്ധപ്പെട്ടതാണ്. കോവിഡ് പശ്ചാത്തലം കൂടിയായതോടെ ഇവരുടെ ജീവിതം വഴിമുട്ടി. ലൈബ്രറി വളപ്പിലെ മൂന്ന് ആഡിറ്റോറിയങ്ങളായ സോപാനം ആഡിറ്റോറിയം, സാവിത്രിഹാള്, സരസ്വതീഹാള് എന്നിവയുടെ വാടകവരുമാനമാണ് ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാനായി വിനിയോഗിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപാടികള്‍ക്ക് ബുക്കിംഗ് ഇല്ലാത്തതും കടുത്ത നിയന്ത്രണങ്ങള്‍ കാരണം വായനശാല പൂട്ടിയിട്ടതും ഇവരെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം ലൈബ്രറിയുടെ ഗവേണിംഗ് ബോഡിയില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.
ജനറല്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മിച്ച അച്ചാണി എന്ന സിനിമയില്‍ നിന്നും കെ. രവീന്ദ്രനാഥന്നായര്ക്ക് ലഭിച്ച ലാഭം വിനിയോഗിച്ചാണ് കൊല്ലത്തിന്റെ തിലകക്കുറിയായി പബ്ലിക് ലൈബ്രറി ഉയര്‍ന്നത്. 1979നായിരുന്നു ഉദ്ഘാടനം. പിന്നീടാണ് സോപാനം ആഡിറ്റോറിയം നിര്‍മിച്ചത്. കളക്ടര്‍ ചെയര്‍മാനും മേയര്‍ വൈസ് ചെയര്‍മാനും രവീന്ദ്രനാഥന്‍നായര്‍ ഓണററി സെക്രട്ടറിയുമായ ഗവേണിംഗ് ബോഡിയാണ് പതിറ്റാണ്ടുകളായി നടത്തിപ്പ് ചുമതല. രവീന്ദ്രന്‍നായര്‍ അടക്കം സമിതിയിലുള്ള ഭൂരിഭാഗം പേരും പ്രായാധിക്യത്തിന്റെ അവശതയിലാണ്. അതിനാല്‍ കൃത്യമായി ഗവേണിംഗ് ബോഡി യോഗവും നടക്കാറില്ല. ആയുഷ്കാല അംഗത്വവിതരണത്തിലൂടെയാണ് കാര്യമായ വരുമാനം ലൈബ്രറിക്ക് മുന്‍കൂര്‍ ലഭിക്കുന്നത്. രണ്ടുലക്ഷത്തോളം ടൈറ്റിലുകളാണ് ലൈബ്രറിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: