കണ്ണൂര്‍: ജില്ലയില്‍ 51 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 10 പേര് വിദേശത്തു നിന്നും 21 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടു പേര് ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ തടവുകാരനുമാണ്.
ജൂണ്‍ 24ന് മസ്ക്കറ്റില്‍ നിന്ന് ഡബ്ല്യുവൈ 2223 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ എരുവേശ്ശി സ്വദേശി 37കാരന്, 27ന് ഖത്തറില്‍ നിന്ന് എസ്ജി 9470 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെമ്പിലോട് സ്വദേശികളായ 27കാരന്, 57കാരന്, 29ന് ദുബൈയില്‍ നിന്ന് ജി9 642 വിമാനത്തില്‍ കണ്ണൂരിലെത്തിയ മയ്യില്‍ സ്വദേശി 25കാരി, ജൂലൈ ഏഴിന് സൗദി അറേബ്യയില്‍ നിന്ന് എക്സ് വൈ 345 വിമാനത്തില്‍ കരിപ്പൂരിലെത്തിയ തിരുവട്ടൂര്‍ സ്വദേശി 28കാരന്, ഒന്‍പതിന് ഷാര്‍ജയില്‍ നിന്ന് എസ്ജി 9435 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 58കാരന്, 11ന് ദുബൈയില്‍ നിന്ന് ഐഎക്സ് 1744 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 29കാരന്, 14ന് മസ്ക്കറ്റില്‍ നിന്ന് എസ്ജി 9418 വിമാനത്തിലെത്തിയ കണ്ണൂര്‍ കാല്‍ടെക്സ് സ്വദേശി 34കാരന്, 22ന് ജിദ്ദയില്‍ നിന്നെത്തിയ തളിപ്പറമ്പ് കുപ്പം സ്വദേശി 39കാരന്, അബൂദാബിയില്‍ നിന്നെത്തിയ ചെങ്ങളായി സ്വദേശി 31കാരന് എന്നിവരാണ് വിദേശത്ത് നിന്നു വന്നവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഏഴിന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കൊട്ടിയൂര്‍ സ്വദേശി 25കാരന്, 14ന് എത്തിയ മുണ്ടേരി സ്വദേശി 37കാരന്, 15ന് എത്തിയ പാനൂര്‍ സ്വദേശി 52കാരന്, 18ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 40കാരന്, ചെറുകുന്ന് സ്വദേശി 35കാരന്, എരുവേശ്ശി സ്വദേശി 22കാരന്, കൂത്തുപറമ്പ് സ്വദേശികളായ 43കാരന്, 41കാരന്, മുണ്ടേരി സ്വദേശികളായ 29കാരന്, 24കാരന്, ആറളം സ്വദേശി 60കാരി, മംഗലാപുരത്ത് നിന്ന് ജൂലൈ 18നെത്തിയ കോളയാട് സ്വദേശി 57കാരന്, പടന്നപ്പാലം സ്വദേശി 44കാരന്, ശ്രീനഗറില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ കൊട്ടിയൂര്‍ സ്വദേശി 26കാരന്, ഉത്തര്‍പ്രദേശില്‍ നിന്ന് ജൂലൈ 17ന് എത്തിയ 33കാരനായ ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥന്, മഹാരാഷ്ട്രയില്‍ നിന്ന് ജൂലൈ 20ന് എത്തിയ ചെങ്ങളായി സ്വദേശി 50കാരന്, ചെമ്പിലോട് സ്വദേശി 12കാരി, ഇരിവേരി സ്വദേശി ആറു വയസുകാരി, കര്‍ണാടകയില്‍ നിന്ന് ജൂലൈ 15ന് മട്ടന്നൂര്‍ സ്വദേശികളായ 24കാരന്, 21കാരന്, 62കാരന് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
മാടായി സ്വദേശി 52കാരന്, പിണറായി സ്വദേശി 33കാരി, കോട്ടയം മലബാര്‍ സ്വദേശി 14വയസ്സുകാരന്, കരിയാട് സ്വദേശി 65കാരി, പാനൂര്‍ സ്വദേശി 25കാരന്, കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി 65കാരി, എരമം കുറ്റൂര്‍ സ്വദേശി 35കാരി, മുണ്ടേരി സ്വദേശി 63കാരി, ചെമ്പിലോട് സ്വദേശി 32കാരി, ഇരിക്കൂര്‍ സ്വദേശി 59കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 60കാരന് (ജൂലൈ 21ന് മരണപ്പെട്ടു) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരം സ്വദേശിയായ 27കാരന് ഡോക്ടര്‍, സ്റ്റാഫ് നഴ്സുമാരായ തിരുവനന്തപുരം സ്വദേശി 24കാരന്, പരിയാരം സ്വദേശി 40കാരി, എരുവേശ്ശി സ്വദേശി 42, കാട്ടാമ്പളളി സ്വദേശി 23കാരന്, ചന്ദനക്കാംപാറ സ്വദേശി 34കാരി, കുറ്റൂര്‍ സ്വദേശി 34കാരി, പെരിങ്ങോം സ്വദേശി 36കാരി എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍. കണ്ണൂര്‍ സബ്ജയിലിലെ റിമാന്റ് തടവുകാരനായ ആറളം സ്വദേശി 24കാരനാണ് കൊവിഡ് ബാധിതനായ മറ്റൊരാള്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1078 ആയി. ഇതില്‍ 551 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 47 കാരന്, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടക്കാട് സ്വദേശി 31കാരന്, കൂത്തുപറമ്പ് സ്വദേശികളായ എട്ടുവയസ്സുകാരി, 37കാരി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13761 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 186 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 115 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 19 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 150 പേരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ നാല് പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 13231 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 24376 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 23314 എണ്ണത്തിന്റെ ഫലം വന്നു. 1062 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: