തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് മടിയില്‍ കനമുളളതു കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രി വിമര്‍ശനത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തെ സി.പി.എം ഭയക്കുകയാണ്. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്താല്‍ സ്വര്‍ണ്ണ കള്ളക്കടത്തിനെ ന്യായികരിക്കാന്‍ ഘടക കക്ഷികള്‍ തയാറാകില്ലയെന്ന ആശങ്കയാണ് കാരണം.
നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാന്‍ ഗവ. സമണ്‍സ് പുറപ്പെടുവിച്ച ജൂലൈ 10 നു രോഗവ്യാപനത്തെ പറ്റിയോ 40 എം.എല്‍.എ മാര്‍ക്ക് 65 വയസ് കഴിഞ്ഞ കാര്യമോ സര്‍ക്കാരിന് അറിയില്ലായിരുന്നോയെന്ന് സുരേന്ദ്രന് ചോദിച്ചു. കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വ്യക്തമായ പങ്ക് ന്യായികരിക്കാനുള്ള ത്രാണിയില്ലാത്തതു കൊണ്ടാണ് സമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും സുരേന്ദ്രന് കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: