കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡിന്റെ സമൂഹവ്യാപനം നടന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്കി സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം കുതിച്ചുയരുനനോടെ സ്ഥിതി അതിഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് ആദ്യമായി ഇന്നലെ മൂന്നക്കം കടന്ന് 101 പോസറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 89 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസറ്റീവായി. ഇന്നലെ രോഗം ബാധിച്ച മൂന്നു പേര് വിദേശത്ത് നിന്നും ഒമ്പത് പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ഇന്നലെ എറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് കുമ്പള പഞ്ചായത്തിലാണ്. രോഗം ബാധിച്ച 39 പേരില്‍ 27 പുരുഷന്മാരും, 10 സ്ത്രീകളും, രണ്ട് കുട്ടികളുമാണുള്ളത്. ബദിയടുക്ക പഞ്ചായത്തില്‍ 14 പേര് രോഗബാധിതരായതില്‍ 6 പുരുഷന്മാരും, 5 സ്ത്രീകളും മൂന്ന് കുട്ടികളുമാണ്. കുംബഡാജെയില്‍ പോസ്റ്റീവായ 12 പേരില്‍ അ ഞ്ച് പേര് സ്ത്രീകളും, മൂന്ന് പുരുഷന്മാരും 4 കുട്ടികളുമുണ്ട്.
സമ്പര്‍ക്കത്തിലൂടെ നീലേശ്വരം നഗരസഭയിലെ 56കാരി, 19 കാരന്, ചെങ്കള പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 34, 51 വയസുള്ള പുരുഷന്മാര്, 35കാരി, ഉദുമ പഞ്ചായത്തിലെ 36കാരന്, പടന്ന പഞ്ചായത്തിലെ 50കാരി, മൂന്ന് വയസുകാരന്, 60കാരന്, ബദിയഡുക്ക പഞ്ചായത്തിലെ 29കാരന്, 30കാരന്, 38കാരന്, 32, 52, 30 വയസുള്ള സ്ത്രീകള്‍, 60, 29, 21 വയസുള്ള പുരുഷന്മാര്, 12, അഞ്ച്, ഒന്ന് വയസുള്ള കുട്ടികള്‍, കാറഡുക്ക പഞ്ചായത്തിലെ 37, 26 വയസുള്ള പുരുഷന്മാര്, കുംബഡാജെ പഞ്ചായത്തിലെ 70, 17, 38, 22, 33 വയസുള്ള സ്ത്രീകള്‍, 45, 40, 21 വയസുള്ള പുരുഷന്മാര്, 3, 9, 16, 12 വയസുള്ള കുട്ടികള്‍, ബെള്ളൂര്‍ പഞ്ചായത്തിലെ 34, 16, 12 വയസുള്ള സ്ത്രീകള്‍, പുത്തിഗെ പഞ്ചായത്തിലെ 30കാരന്, കാഞ്ഞങ്ങാട് നഗരസഭയിലെ 37കാരി, കുമ്പള പഞ്ചായത്തിലെ 40, 49, 42, 21, 18, 45, 62, 40, 69, 65 വയസുള്ള സ്ത്രീകള്‍, 16, 9 വയസുള്ള കുട്ടികള്‍, 25, 21, 25, 22, 32, 27, 19, 29, 49, 27, 23, 56, 35, 21, 57, 55, 60, 45, 20, 36, 78, 70, 42, 20, 18, 26, 28 വയസുള്ള പുരുഷന്മാര്, മധുര് പഞ്ചായത്തിലെ 19കാരി, 21കാരന്, കള്ളാര്‍ പഞ്ചായത്തിലെ 36, 31, 50 വയസുള്ള പുരുഷന്മാര്, പനത്തടി പഞ്ചായത്തിലെ 35കാരന്, ചെമ്മനാട് പഞ്ചായത്തിലെ 52കാരി, ദേലംപാടി പഞ്ചായത്തിലെ 60കാരന്, മഞ്ചേശ്വരം പഞ്ചായത്തിലെ 27കാരന്, മംഗല്പാടി പഞ്ചായത്തിലെ 36കാരി (ആരോഗ്യ പ്രവര്‍ത്തക), വിദേശത്ത് ജൂലൈ 13ന് ദുബായില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 39കാരന്, ജൂണ്‍ 26ന് ദുബായില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 53കാരന്, ജൂണ്‍ 27ന് ദുബായില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 18കാരന്, ഇതര സംസ്ഥാനത്ത് ജൂലെ ഏഴിന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 30 കാരന്, പനത്തടി പഞ്ചായത്തിലെ 33, 20 വയസുള്ള പുരുഷന്മാര്,കുംബഡാജെ പഞ്ചായത്തിലെ 27, 28, 30 വയസുള്ള പുരുഷന്മാര് കുമ്പള പഞ്ചായത്തിലെ 26, 28 വയസുള്ള പുരുഷന്മാര് (എല്ലാവരും കര്‍ണ്ണാടകയില്‍ നിന്ന്), മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 29ന് വന്ന മെഗ്രാല്‍പുത്തൂരിലെ 29കാരന് എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസറ്റീവായത്.
കോവിഡ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ജില്ലയിലെ 43 പേര്‍ക്ക് രോഗം ഭേദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: