കൊല്ലം: ദുബായിയില്‍ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം. തിരുമുല്ലവാരം തേവാഴത്ത് വിഎന്‍ആര്‍എ-40, അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍നായര്‍-ചന്ദ്രിക ദമ്പതികളുടെ മകള്‍ വിദ്യാചന്ദ്ര(39)നെ കുത്തിക്കൊന്ന പ്രതിയായ തിരുവനന്തപുരം നേമം സ്വദേശിയായ ഭര്‍ത്താവ് യുഗേഷി(43)നെയാണ് 25 വര്‍ഷം ജീവപര്യന്തം തടവിന് ദുബായ് കോടതി ശിക്ഷിച്ചത്. ഇതിന് ശേഷം നാട് കടത്തും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 9ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിലെ അല്ഖൂസില് വിദ്യാചന്ദ്രന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ എത്തിയ യുഗേഷ് ഓഫീസില്‍ നിന്നും താഴെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വിദ്യയെ വിളിച്ചുവരുത്തി കുത്തിക്കൊല്ലുകയായിരുന്നു.
നാട്ടില്‍ ഫിനാന്‍സ് കമ്പനി നടത്തി നഷ്ടത്തിലായതിനെ തുടര്‍ന്ന് വിസിറ്റിംഗ് വിസയില്‍ ദുബായില്‍ എത്തിയായിരുന്നു പ്രതി കൊലപാതകം നടത്തിയത്. വിദ്യ രണ്ടരവര്‍ഷമായി അല്‍ ഖുസില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു. പ്രതിയെ പിന്നീട് ജബല്‍ അലിയില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിചാരണ നടപടികളാരംഭിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നും വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹം എന്നും വിദ്യയുടെ സഹോദരന് വിനയന് അഭിപ്രായപ്പെട്ടു. വിധിയുടെ പകര്‍പ്പ് രണ്ട് ദിവസത്തിനകം ദുബായില്‍ വിദ്യ ജോലി ചെയ്തിരുന്ന സ്ഥാപനം നല്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധ, വരദ എന്നിവര്‍ ഇവരുടെ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: