കോഴിക്കോട്/ കൊച്ചി : മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരന കൊറോണ സ്ഥിരീകരിച്ചു. ബേപ്പൂര്‍ തുറമുഖം അടച്ചിടാന്‍ കോര്പ്പറേഷന് ഉത്തരവിറക്കി. മൂന്ന് ദിവസത്തേയ്ക്കാണ് കോര്പ്പറേഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുമായി സമ്പര്‍ക്കത്തില്‍ വന്ന മുപ്പതോളം പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. പ്രദേശത്ത് ആന്റിജന്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ എറണാകുളം ജില്ല ഉള്‍നാടന്‍ പൊതുചടങ്ങുകള്‍ നടത്താന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ആലുവ തോട്ടക്കാട്ടുകരയില്‍ കഴിഞ്ഞ ദിവസം സംസ്കാര ചടങ്ങില്‍ 200 ഓളം പേരാണ് പങ്കെടുത്തത്. മരിച്ച സ്ത്രീയുടെ മക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇനിമുതല്‍ പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും. ചടങ്ങുകളുടെ വീഡിയോ ചിത്രീകരിക്കാനും റൂറല്‍ എസ്പി നിര്‍ദേശം നല്കി കഴിഞ്ഞു. വിവാഹ മരണ ചടങ്ങുകളില്‍ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് സമ്പര്‍ക്ക വ്യാപനത്തിലേക്ക് നയിച്ചതോടെയാണ് നടപടികള്‍ കര്‍ശ്ശനമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: