മലപ്പുറം : നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ റോഡ് നിര്ണത്തിന്റെ മറവില്‍ വീട്ടമ്മയുടെ കിടപ്പാടം കയ്യേറാന്‍ ശ്രമിക്കുന്നതായി ആരോപണം. റിയല്‍ എസ്റ്റേറ്റ് ലോബികളുടെ താത്പ്പര്യ പ്രകാരം ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ എന്ന പേരിലാണ് വീട്ടമ്മയുടെ ഭൂമി കൈയേറാനായി ശ്രമം നടത്തുന്നത്.
എടക്കര സ്വദേശിയും റിട്ടേര്‍ഡ് അധ്യാപികയുമായ ഗീതാകുമാരിയാണ് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും ഗീതാകുമാരി പരാതി നല്കി. പത്ത് സെന്റ് സ്ഥലത്താണ് ഗീതാകുമാരിയുടെ വീടിരിക്കുന്നത്. ബൈപ്പാസ് റോഡ് നിര്‍മാണത്തിനായി ഈ സ്ഥലത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കണമെന്ന് പി.വി. അന്‍വര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇറക്കാതെ എംഎല്‍എ ഭീഷണിയുമായി എത്തുകയായിരുന്നെന്നും ഗീതാകുമാരിയുടെ പരാതിയില്‍ പറയുന്നത്.
എന്നാല്‍ ഏക്കര്‍കണക്കിന് ഭൂമിയുള്ള ചിലര്‍ റോഡിന് സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. ഭൂമിയുടെവില ഉയരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ സ്ഥലം വിട്ട് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ തലത്തിലോ ത്രിതല പഞ്ചായത്ത് തലത്തിലോ ബൈപ്പാസ് റോഡിന് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
അതിന് മുമ്പേ തന്നെ മണ്ണുമാന്തിയന്ത്രങ്ങളുമായി പി.വി. അന്‍വര്‍ നേരിട്ടെത്തി സ്ഥലം വിട്ടുകൊടുക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസയം ഏടക്കരയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിയാണ് നടപടി ബൈപ്പാസ് റോഡ് നിര്‍മാണത്തിനായി ശ്രമിക്കുന്നത്. തന്റെ പേ രില്‍ ഉന്നയിച്ചിട്ടുള്ള ആരോപണം തെറ്റാണെന്നും എംഎല്‍എ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: