ദുബായ്: പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡിന്റെ (ബിസിസിഐ) അനുമതിക്കായി കാത്തിരിക്കുകയാണെന്ന് യുഎഇ. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
പതിമൂന്നാമത് ഐപിഎല്‍ യുഎഇയില്‍ നടത്തുമെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്മാന് ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐപിഎല്‍ യുഎഇയില്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പട്ടേല്‍ കഴിഞ്ഞ ദിവസം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കാനിരുന്നത്. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: