തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനാല് മുന്‍കരുതലായി നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇന്ന് പുറത്തു പരിശോധന ഫലത്തിലാണ് മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വരും. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞദിവസം 151 പേര്‍ക്കാണ് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: