കൊട്ടാരക്കര: കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് വാര്‍ഡില്‍ കൊവിഡിന്റെ താണ്ഡവം. രോഗബാധിതരുടെ എണ്ണം പെരുകുന്നു, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 22 പേര്‍ക്ക്. രണ്ട് ദിനംകൊണ്ട് ഇവിടെ മാത്രം 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
400 പേര് റാപ്പിഡ് പരിശോധന നടത്തി. മത്സ്യവ്യാപാരികളാണ് കൂടുതല്‍ രോഗബാധിതരും. ഗര്‍ഭിണികളും കുട്ടികളുമടക്കമുള്ളവര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതിനാല് ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. ഒരാളെ തിങ്കളാഴ്ച രാത്രിയില്‍ കാണാതെവന്നത് തെല്ല് ആശങ്ക പരത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് ഒരു കടയുടെ മുകളില്‍ മദ്യ ലഹരിയില്‍ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ കണ്ടെത്തിയത്. മുസ്ലീം സ്ട്രീറ്റിലേക്കുള്ള ഇടവഴികള്‍ അടക്കം എല്ലാ റോഡുകളും അടച്ചു.
ചടയമംഗലത്ത് മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നും തലച്ചിറ സ്വദേശികള്‍ മത്സ്യം എടുത്തിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവരുമായി സമ്പര്‍ക്കം നടത്തിയ കൊട്ടാരക്കരക്കാര്‍ക്കും രോഗവ്യാപനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: