കുണ്ടറ: പള്ളിമുക്കിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി നിര്‍മിക്കുന്ന നിര്ദിഷ്ടമേല്പ്പാലത്തിനെതിരെ സഭാവിശ്വാസികള്‍ രംഗത്ത്. പള്ളിമുക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ പേരിലാണ് ഇടവകാംഗങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. പള്ളിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാലം തടസ്സമാകുമെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇടവക മാനേജിംഗ് കമ്മിറ്റി യോഗം കഴിഞ്ഞദിവസം പ്രമേയം പാസാക്കി. 50 ദേവാലയങ്ങളുടെ മാതൃഇടവകയും ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായതുമാണ് പള്ളിയെന്നും ഇതിനുമുന്നില്‍ മേല്‍പ്പാലം നിര്‍മിക്കുന്നത് ദേവാലയത്തിന് ദോഷം ചെയ്യുമെന്നും ഫാ. എബ്രഹാം ജെ.പണിക്കര്‍, ടി. മാത്തുണ്ണി പണിക്കര്‍ എന്നിവര്‍ ആരോപിച്ചു.
കൊല്ലം-ചെങ്കോട്ട റെയില്‍ റൂട്ടിലെ പ്രധാന ലവല്‍ ക്രോസ്സാണ് കുണ്ടറ പള്ളിമുക്കിലേത്. വലിയ ഗതാഗതക്കുരുക്കാണ് ദിനംപ്രതി ഇവിടെ ഉണ്ടാകുന്നത്. വാഹനങ്ങളുടെ വര്‍ധനവും കാല്‍നടയാത്രികരുടെ എണ്ണവും ഇവിടെ വളരെയേറെയാണ്. കുണ്ടറ വലിയപള്ളി, സ്കൂള്‍, ഈസ്റ്റ് കുണ്ടറ റെയില്‍വേ സ്റ്റേഷന് എന്നിവ ഗേറ്റിനു സമീപമാണ്. ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ വളരെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ സൃഷ്ടക്കപ്പെടുന്നത്. ഇത് മണിക്കൂറുകളോളം നീളും. പള്ളിമുക്ക് ചന്തയില്‍ നിന്നും തുടങ്ങി ഗുരുമന്ദിരത്തിനു സമീപം അവസാനിക്കുന്ന രീതിയില്‍ മേല്‍പ്പാലം വരികയാണെങ്കില്‍ ഏറ്റെടുക്കേïസ്ഥലം വളരെ കുറവായിരിക്കും. കൂടുതലും പുറമ്പോക്കാണ്. ഇതിനായി പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ നിവേദനം നല്‍കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി കിഫ്ബി-കിറ്റ്കോ അധികൃതര്‍ അലൈന്മെന്റ് തയ്യാറാക്കുകയും ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തതാണ്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുമൂലം തുടര്‍നടപടി നിശ്ചലമാകുകയും വിജ്ഞാപനം കാലഹരണപ്പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: