തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നാളെ മുതല്‍ നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താം.ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് ഉത്തരവിട്ടു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നില്ല.ഇത് ഭക്തര്‍ക്കിടയില്‍ വലിയതോതില്‍ മാനസികപ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മനസ്സിലാക്കുന്നു.ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താവുന്നതാണെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഭക്തര്‍ 5 പേരില്‍ കൂടാതെയും കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചും ആണ് ദര്‍ശനം നടത്താനായി ക്ഷേത്രങ്ങളില്‍ എത്തിച്ചേരേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് ഉത്തരവിട്ടു.വഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് ഒരു പ്രത്യേക കൗണ്ടര്‍ വഴി ആയിരിക്കും ഭക്തര്‍ക്ക് ലഭ്യമാക്കുക.കണ്ടെയ്ണ്‍ മെന്റ് സോണ്‍,റെഡ് സോണ്‍,ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡന്റ് ു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: