ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ വ്യാജ ഏറ്റുമുട്ടലില്‍ രാജകുടുംബാംഗമായ മാന്‍ സിങ്ങിനെ വെടിവച്ച് കൊന്ന കേസില്‍ മുന്‍ ഡിവൈഎസ്പി അടക്കം 11 പോലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. സംഭവം നടന്ന് 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. 1985ലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവചരണ്‍ മാത്തൂറിന്റെ ഹെലികോപ്ടര്‍ കേടുവരുത്തിയെന്നാരോപിച്ചാണ് വ്യാജ ഏറ്റുമുട്ടലില്‍ മാന്‍സിങ്ങിനെ പോലീസ് വെടിവച്ചുകൊന്നത്.
തെരഞ്ഞെടുപ്പില്‍ മാന്‍സിങ്ങും സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ ഐഎഎസ് ഓഫീസര്‍ വീരേന്ദ്ര സിങ്ങിന്റെ പ്രചാരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാന്‍സിങ്ങിന്റെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തിരുന്നു.
അനുയായികള്‍ക്കൊപ്പം ജീപ്പിലെത്തിയ സിങ് ഹെലികോപ്ടറിന് കേടുവരുത്തിയെന്നായിരുന്നു ആരോപണം. കേസില്‍ മാന്‍സിങ് പോലീസില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ വന്‍ പോലീസ് സന്നാഹത്തില്‍ ജീപ്പില്‍ കൊണ്ടുപോയി വനത്തിനുള്ളില്‍ വച്ച് ഡിവൈഎസ്പി കാന്‍ സിങ് ഭാട്ടിയുടെ നേതൃത്വത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. 18 പോലീസുകാര്‍ക്കെതിരെയാണ് സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചത്. വിചാരണവേളയില്‍ നാല് പേര് മരിച്ചിരുന്നു. മൂന്ന് പേരെ കോടതി വെറുതെവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: