ഇടുക്കി: ജില്ലയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിക്കാത്തത് മലയോര ജനതയ്ക്ക് വലിയ ആശ്വാസം നല്കുന്നു. അതേ സമയം കഴിഞ്ഞ വാരവും സമാനമായി കേസുകള്‍ ഇല്ലാതെ വരികയും പിറ്റേ ദിവസം വലിയ തോതില്‍ രോഗികള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ 14ന് ജില്ലയില്‍ ഔദ്യോഗികമായി കേസുകള്‍ ഒന്നും സ്ഥിരീകരിച്ചിരുന്നില്ല. ഞായറാഴ്ച ശേഖരിക്കുന്ന സ്രവ സാമ്പിളുകളുടെ കുറവും ലാബിന്റെ അവധിയുമാണ് ഇതിന് കാരണമായത്. പിറ്റേന്ന് 15ന് ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വൈറസ് ബാധയെത്തി. അന്ന് മാത്രം 55 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
ഇതേ പോലെ തന്നെ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ദിവസം കഴിയുന്തോരും ജില്ലയില്‍ കൊറോണ രോഗികള്‍ കൂടി വരികയാണ്. എണ്ണത്തില്‍ ഏറ്റക്കുറച്ചിലുïെങ്കിലും സമ്പര്‍ക്ക വ്യാപനവും ഉറവിടമറിയാത്ത കേസുകളും വലിയ തോതിലുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 193 പേര്‍ക്കാണ് രോഗം ബാധിച്ചുവെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ഇതില്‍ 107 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, 42 പേരുടെ ഉറവിടം വ്യക്തമല്ല.
കൂടുതലായും പ്രശ്ന ബാധിത മേഖകള്‍ ഹൈറേഞ്ച് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ലോ റേഞ്ചിലേക്കും മാറി. മുള്ളരിങ്ങാടാണ് ഏറ്റവും പ്രശ്നമായി നില്‍ക്കുന്നത്. ഇവിടെ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചു. മുതലക്കോടം, ഇടവെട്ടി മേഖലകളിലും നിരീക്ഷണത്തിലുള്ള പ്രൈമറി കോണ്ടാക്ടിലുള്ളവരുണ്ട്. കൊറോണ ബാധിച്ച് ഇതുവരെ നാല് പേര് മരിച്ചെങ്കിലും ഒരാളുടെ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ജില്ലയിലാകെ 404 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് മരിച്ചു. ഇതുവരെ 125 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്, 138 പേര്. തൊടുപുഴയില്‍ 53 പേരും, കട്ടപ്പനയിലെ സിഎഫ്എല്‍റ്റിസിയില്‍ 51 പേരും നെടുങ്കണ്ടത്ത് 26 പേരും ചികിത്സയിലുണ്ട്. എറണാകുളം-5, കോട്ടയം-2, തിരുവനന്തപുരം- 1 എന്നിങ്ങനെയും ചികിത്സയിലുള്ളവരുണ്ട്.
ഇതര ജില്ലക്കാരായ നാല് പേര് ജില്ലയിലും ചികിത്സയിലുണ്ട്. 5218 പേര് വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുണ്ട്. 17,144 പേരുടെ സ്രവ സാമ്പിളുകള്‍ ഇതുവരെ ശേഖരിച്ചു. ഇന്നലെ 57 പേരുടെ ഫലം വന്നപ്പോള്‍ ഇനി 468 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ 299 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: