ഉദുമ: ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ശ്രീബാലയ്ക്ക് സുമനസുകളുടെ കാരുണ്യം ലഭിച്ചു തുടങ്ങി. കോട്ടിക്കുളത്തെ രാജേഷിന്റെയും ഷൈനയുടേയും രണ്ട് മക്കളില്‍ മൂത്തവളാണ് ശ്രീബാല.വയസ് നാലായെങ്കിലും മറ്റു കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കാന്‍ അവള്ക്കാലില്ല. കുടലിന് ദ്വാരം ഉള്ളത് കാരണമാണ് മറ്റ് കുട്ടികളെ പോലെ നടക്കാനോ ശരിയായ വളര്‍ച്ചയോ ശ്രീബാലയ്ക്കില്ലാത്തത്.
മരുന്ന് മാത്രമേ ഉപാധിയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. മരുന്നിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം ജന്മഭൂമി വാര്‍ത്തയില്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടക്കുന്ന് അരളിക്കട്ടയിലെ കപ്പല്‍ ജീവനക്കാരന് ശരത്തും സുഹൃത്തുക്കളും സഹായവുമായെത്തിയത്. കഴിഞ്ഞ ദിവസം ശരത്തിന്റെ സുഹൃത്ത് ശ്രീബാലയുടെ വീട്ടിലെത്തി സഹായധനത്തിന്റെ ആദ്യഗഡു കൈമാറി. ബിജെപി ജില്ലാ കമ്മറ്റി അംഗം വൈ.കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ്, വൈസ് പ്രസിഡന്റുമാരായ ശിവരാമന് കിഴക്കേക്കര, വിനയന് കോട്ടിക്കുളം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: