കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര് വിദേശത്ത് നിന്നെത്തിയവരും ഒമ്പത് പേര് ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് ഡിഎംഒ ഡോ എ.വി. രാംദാസ് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ മീഞ്ച പഞ്ചായത്തിലെ 40 കാരന് (ഉറവിടം ലഭ്യമല്ല), കാറഡുക്ക പഞ്ചായത്തിലെ 34കാരന് (ഉറവിടം ലഭ്യമല്ല), തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 47 കാരന് (പിതാവിന്റെ സര്‍ജറിക്കായി എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ 14 ദിവസം ഉണ്ടായിരുന്നു. ട്രെയിനില്‍ 18 നാട്ടിലെത്തി), മംഗല്പാടി പഞ്ചായത്തിലെ 31 കാരന് (ഉറവിടം ലഭ്യമല്ല), കുമ്പള പഞ്ചയാത്തിലെ നാല് വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം), കാസര്‍കോട് നഗരസഭയിലെ 48കാരി (ഉറവിടം ലഭ്യമല്ല), 47 കാരന് (കാസര്‍കോട് പുതിയ സ്റ്റാന്റിലെ സ്പോര്‍ട് ഷോപ്പ് ജീവനക്കാരന്), ഇദ്ദേഹത്തിന്റെ ഭാര്യ 38കാരി, പനത്തടി പഞ്ചായത്തിലെ 56കാരി (പ്രാഥമിക സമ്പര്‍ക്കം), ഇവരുടെ മകനായ 22കാരന്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒരു വയസുള്ള ആണ്‍കുട്ടി (പ്രാഥമിക സമ്പര്‍ക്കം),
വിദേശത്ത് നിന്ന് ജൂലൈ ആറിന് ഖത്തറില്‍ നിന്ന് വന്ന നീലേശ്വരം നഗരസഭയിലെ 34കാരന്, വേര്‍ക്കാടി പഞ്ചായത്തിലെ 36കാരന്, സൗദിയില്‍ നിന്ന് ജൂലൈ 10ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 37കാരന്, ജൂലൈ 11ന് വന്ന എന്മകജെ പഞ്ചായത്തിലെ 52കാരന്, ദുബായില്‍ നിന്ന് ജൂണ്‍ 29ന് വന്ന 22കാരന്, ജൂലൈ മൂന്നിന് വന്ന 28കാരി (ഇരുവരും ബളാല്‍ പഞ്ചായത്തിലുള്ളവര്‍), ജൂണ്‍ 21ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 43കാരന്, അബുദാബിയില്‍ നിന്ന് ജൂണ്‍ 27ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 45കാരന്.
ഇതര സംസ്ഥാനത്ത് നിന്ന് ജൂലൈ 15ന് വന്ന മടിക്കൈ പഞ്ചായത്തിലെ 50കാരന് (ഹാസന്, കര്‍ണ്ണാടക), ജൂലൈ 15ന് വന്ന ബളാല്‍ പഞ്ചായത്തിലെ 29കാരന് (ജമ്മു), ജൂലൈ നാലിന് വന്ന ബളാല്‍ പഞ്ചായത്തിലെ 27കാരി, ജൂലൈ ഏഴിന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 26കാരന്(പച്ചക്കറി വാഹന ഡ്രൈവര്‍) (ഇരുവരും മൈസൂര്‍), ജൂലൈ ആറിന് വന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 21കാരന് (ചെന്നൈ), ജൂലൈ നാലിന് വന്ന വോര്‍ക്കാടി പഞ്ചായത്തിലെ 42കാരന്, ജൂലൈ ഏഴിന് വന്ന കുമ്പള പഞ്ചായത്തിലെ 26കാരന് (ഇരുവരും മംഗളൂരുവിലെ ഹോട്ടല്‍ ജീവനക്കാര്‍), ജൂണ്‍ 26ന് വന്ന കാസര്‍കോട് നഗരസഭയിലെ 26കാരന് (ബംഗളൂരു, ഹോട്ടല്‍ ജീവനക്കാരന്), ജൂണ്‍ 23ന് വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 34കാരന് (മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെയില്സ്മാന്) എന്നിവര്‍ക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളേജ്, ഉദയഗിരി സിഎഫ്എല്‍ടിസി, സര്‍ജികെയര്‍ സിഎഫ്എല്‍ടിസി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 11 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 4320 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 865 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5185 പേരാണ്. പുതിയതായി 239 പേരെ നീരിക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വെ അടക്കം 38 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 825 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 467 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: