ഉദുമ: സ്വന്തമായി ടിവിയില്ലാത്തതിനാല്‍ പഠനത്തിന് അയല്‍ വീടുകള്‍ കയറി ഇറങ്ങുന്ന ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാം. ബേക്കല്‍ ചിറമ്മലിലെ അനില്‍, സഹോദരി ചിത്ര എന്നിവരുടെ മക്കളാണ് ഓണ്‍ലൈന്‍ പഠനം വന്നതോടു കൂടി ടിവി ഇല്ലാത്തത് കൊണ്ട് പഠനം മുടങ്ങിയത്. ഇത് സംബന്ധിച്ച് കഴിഞ്ഞ 17ന് ജന്മഭൂമി ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കുന്ന് പരിവാര്‍ കൂട്ടായ്മ യുഎഇ കമ്മറ്റിയിലെ ഒരംഗംമാണ് ഇവര്‍ക്ക് പഠിക്കാനായി ടിവി നല്‍കിയത്.
അനിലിന്റെ മക്കളായ അനഘ അഞ്ചിലും അശ്മിത മൂന്നിലും സഹോദരി ചിത്രയുടെ മക്കളായ സുമിഷ ആറിലും സുമിത്ത് അഞ്ചാം ക്ലാസിലും പഠിക്കുകയാണ്. വര്‍ഷങ്ങളായി കടലോരത്ത് താമസിക്കുന്ന ഇവര്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കടലിനോട് മല്ലിട്ട് ജീവിതം മുന്നോട്ട് നയിക്കുകയാണ്. വീടുള്ളടുത്തോളം കാലം മക്കള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാമെന്ന ആശ്വാസത്തിലാണ് കുടുംബം. കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന കായിക പ്രമുഖ് പി.കൃഷ്ണന് എച്ചിക്കാനം ടിവി സമ്മാനിച്ചു.
പാലക്കുന്ന്: പഠനം ഓണ്‍ലൈനായതോടെ സ്വന്തം വീട്ടിലിരുന്ന് പഠിക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അഞ്ച് ടിവികള്‍ നല്കി പഠന സൗകര്യമൊരുക്കി. പരിവാര്‍ പാലക്കുന്ന് യുഎഇ കൂട്ടായ്മയിലെ ഒരു അംഗത്തിലെ സഹായത്തോടെ ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ രണ്ട് വീടുകളിലും സേവാഭാരതിയുടെ നേതൃത്വത്തില്‍ ചളിയംകോടും ചട്ടംഞ്ചാലിലും ടിവികള്‍ നല്കി. കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിലും ഒരുവീട്ടിലും ടിവി നല്കി.
സ്വന്തമായി ടിവിയില്ലാത്തതിനാല്‍ പഠനത്തിന് അയല്‍ വീടുകള്‍ കയറി ഇറങ്ങുന്ന ബേക്കല്‍ ചിറമ്മലിലെ മത്സ്യതൊഴിലാളിയായ അനിലിന്റെ മക്കളായ അഞ്ചാം ക്ലാസുകാരിയായ അനഘയ്ക്കും മൂന്നില്‍ പഠിക്കുന്ന അശ്മിതയ്ക്കും സഹോദരി ചിത്രയുടെ മക്കളായ ആറാം ക്ലാസുകാരി സുമിഷയ്ക്കും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സുമിത്തിനും വേണ്ടിയും ഏരോല്‍ കിഴക്കേക്കരയിലെ സതീശന് അംബിക ദമ്പതികളുടെ മൂന്നാക്ലാസില് പഠിക്കുന്ന ശ്രീനിഥ, ഒന്നാംക്ലാസില്‍ പഠിക്കുന്ന ശ്രീവേദ് എന്നിവര്‍ക്കും വേണ്ടിയാണ് ഒരോ ടിവികള്‍ സമ്മാനിച്ചത്.
സേവാഭാരതിയുടെ നേതൃത്വത്തില്‍ ചെമ്മനാട് പഞ്ചായത്തിലെ തെക്കോച്ചി വളപ്പില്‍ കുമാരന്റെ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവരാജ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവദാസിനും വേണ്ടിയാണ് ഒരു ടിവി സമ്മാനിച്ചത്. ഒന്ന് ചട്ടംഞ്ചാലിലും മറ്റൊന്ന് കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബന്തിയോടും വിതരണം ചെയ്തു. പാലക്കുന്ന് ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന കായിക പ്രമുഖ് പി.കൃഷ്ണന് എച്ചിക്കാനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ്, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന് അച്ചേരി, ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ ഭൗതിക്പ്രമുഖ് നാഗേഷ്ജി എന്നിവര്‍ സംസാരിച്ചു. ബിജെപി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് കിഴക്കേക്കര, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ഗിരിധര്‍, ഷാജി എന്നിവര്‍ സംബന്ധിച്ചു. ബിജെപി പാലക്കുന്ന് ടൗണ്‍ കമ്മറ്റി സെക്രട്ടറി ടി.മുരളി സ്വാഗതവും ബിജെപി പഞ്ചായത്ത് ജന.സെക്രട്ടറി മധുസൂതനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: