ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ നിന്ന് പട്ടികജാതി വിഭാഗങ്ങള്‍ പടിക്കു പുറത്ത്. സംവരണം അട്ടിമറിക്കുന്നതായി ആക്ഷേപം. സംസ്ഥാനത്ത് 6819 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 83,878 ജീവനക്കാരെയാണ് നിയമിക്കേണ്ടത്.
സംവരണ തത്വം പാലിച്ചാല്‍ 10,000 ത്തിലധികം പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് ജോലി ലഭിക്കേണ്ടതാണ്. സഹകരണ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് നിയമ ദേഗതിയോടെ 1969 മെയ് 15 ന് ഏകീകൃത സഹകരണ നിയമം നടപ്പക്കിയെങ്കിലും നിയമത്തിന്റെ പ്രായോഗിക പോരായ്മകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, മറ്റ് വായ്പ സംഘങ്ങളടക്കം പ്രവര്‍ത്തിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ ലയിച്ചാണ് സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) നിലവില്‍ വന്നത്.
14 ജില്ലാ സഹകരണ ബാങ്കുകളില്‍ 2017 ലെ കണക്കനുസരിച്ച് 10,256 ജീവനക്കാരാണുള്ളത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന 4731 ഉം ഇതര വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള 2088 സംഘങ്ങളടക്കം 6819 സംഘങ്ങളില്‍ കമ്മീഷന് ഏജന്റന്മാര് ഉള്‍പ്പെടെ 83,878 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നെങ്കില്‍ 10000 ത്തോളം പട്ടിക ജാതി, വര്‍ഗ വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. നിലവില്‍ ഒരു ശതമാനത്തിന് പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പരീക്ഷ ബോര്‍ഡ് നിലവില്‍ വരുന്നതിന് മുന്‍പ് നിയമനം നടത്തിയിരുന്നത് സ്ഥാപനങ്ങളിലെ ഭരണ സമിതിയാണ്. സ്ഥാപനങ്ങളില്‍ നിയമനത്തിനുള്ള യോഗ്യത എസ്എസ്എല്‍സിയും ജെഡിസിയുമാണ്. ഈ യോഗ്യത നേടിയ ആയിരങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ടൈങ്കിലും സംവരണ തത്വങ്ങള്‍ പാലിക്കാതെ പൂര്‍ണമായി അവഗണിക്കുന്നതായാണ് ഉദ്യോഗാര്‍ഥികളുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: