തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പിലെ കരാര്‍ നിയമനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തുന്നു. ഐടി വകുപ്പിന് കീഴില്‍ നിരവധി കരാര്‍ നിയമനങ്ങള്‍ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം ലഭിച്ചതാണെന്നും കണ്ടെത്തിയിരുന്നു.
പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് കരാര്‍ ജീവനക്കാരെ നല്കുന്ന കണ്‍സള്‍ട്ടന്‍സികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ മാത്രം 340 കരാര്‍ ജീവനക്കാരെയാണ് എല്‍ഡിഎഫ് ഭരണകാലത്ത് നിയമിച്ചിട്ടുള്ളത്. താഴെ തട്ട് മുതല്‍ മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ വരെയുള്ള ഈ നിയമനങ്ങളില്‍ ഉന്നത തസ്തികളിലാണ് പരിശോധന. ടീം ലീഡര്‍ക്ക് ഒന്നേകാല്‍ ലക്ഷം വരേയും, ഡെപ്യൂട്ടി ലീഡര്‍ക്ക് 75000 വരേയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
ഇവര്‍ക്ക് സെക്രട്ടറിയേറ്റിലെ ഓഫീസും, സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡുകളും ഉപയോഗിക്കാം. ഇവരുടെ കാലാവധി നീട്ടുന്നതും, ശമ്പളം പുതുക്കി നിശ്ചയിക്കുന്നതും കൂട്ടുന്നതിലും തീരുമാനം ചീഫ് സെക്രട്ടറിയുടേതാകും. സ്ഥിര ജീവനക്കാര്‍ വര്‍ഷങ്ങളോളം സര്‍വീസില്‍ ഇരുന്നിട്ടും സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാന്‍ അനുമതിയില്ല. അപ്പോഴാണ് കരാര്‍ ജീവനക്കാര്‍ക്ക് ഇത്രയും സൗകര്യങ്ങള്‍ നല്‍കുന്നത്.
സ്വപ്നയുടെ നിയമനവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നത് സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. കൂടാതെ നയതന്ത്രബാഗ് മറയാക്കി നടത്തിയ കള്ളക്കടത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കരാര്‍ നിയമനങ്ങളും ഇതിനായി റിക്രൂട്ട് ചെയ്യുന്ന കണ്‍സള്‍ട്ടന്‍സികളെ കുറിച്ചും അന്വേഷിക്കാന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ ആവര്‍ത്തിച്ചു. കോടതിയില്‍ സര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവര്‍ത്തിച്ചികിക്കു്നത്.
സ്വര്‍ണ കടത്തിലെ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെ.ടി. റമീസാണെന്നും അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഘത്തിന്റെ ആശയവിനിമയം ടെലിഗ്രാം ആപ്പിലൂടെയാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: