റിയാദ് : സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്രിതരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. സ്ഥാപനങ്ങളിലോ സ്വകാര്യ സ്പോണ്‍സര്‍ഷിപ്പിനു കീഴിലോ ഉള്ള പ്രവാസികള്‍ക്ക് അവരുടെ ആശ്രിതരുടെ സ്പോണ്‍സര്‍ഷിപ്പ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.
ആശ്രിത സേവനം കൈമാറുന്നതിന് സ്ഥാപനങ്ങളോ സ്വകാര്യം സ്പോണ്‍സര്‍മാരോ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അബ്ഷര്‍ പോര്‍ട്ടലില്‍ വഴി അയാളുടെ ആശ്രിതന്റെ സ്പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള അപേക്ഷ അംഗീകരിക്കാം. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ സേവന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ബന്ധപ്പെട്ട ബ്രാഞ്ചുകളെ സ്പോണ്സര് സമീപിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സ്ഥാപനത്തിനു കഴിയാതെ വന്നാല്‍ സേവനം റദ്ദാക്കപ്പെടും. ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത ഫീസ് അടയ്ക്കേണ്ടത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടിലൂടെ വേണം ഫീസ് അടക്കേണ്ടത്.
സ്പോണ്‍സര്‍ഷിപ്പ് കൈമാറ്റം ചെയ്യുന്നതിന് ആശ്രിതര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ആശ്രിതര്‍ സ്പോണ്‍സര്‍ഷിപ്പ് സേവനങ്ങളുടെ കൈമാറ്റം നിരോധിച്ചിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് ആകാന്‍ പാടില്ല. പ്രവാസികള്‍ക്കും അയാളുടെ ആശ്രിതര്‍ക്കും സാധുവായ ഇക്കാമ (റെസിഡന്‍സി പെര്‍മിറ്റ്) ഉണ്ടായിരിക്കണം, പ്രവാസി നിലവില്‍ രാജ്യത്ത് ജോലിചെയ്യുന്നവര്‍ ആയിരിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചു വേണം സ്പോണ്ഷെര്ഷിപ് കൈമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത
പ്രതികരിക്കാൻ ഇവിടെ എഴുതുക: